ഖാ​ദി നെ​യ്ത്തു​കേ​ന്ദ്ര​ങ്ങ​ളി​ല്‍നി​ന്നും തൊ​ഴി​ലാ​ളി​ക​ള്‍ പി​രി​ഞ്ഞു​പോ​കു​ന്നു; സ​ഖാ​വ് ഷ​ര്‍​ട്ട് ‘സൂ​പ്പ​ര്‍​ഹി​റ്റ്’; തൊ​ഴി​ലാ​ളി​ക​ള്‍ ജീ​വി​ക്കാ​ന്‍ വേ​റെ പ​ണി​നോ​ക്ക​ണം

കോ​ഴി​ക്കോ​ട്: ഖാ​ദി തൊ​ഴി​ലാ​ളി​ക​ളു​ടെ മി​നി​മം വേ​ത​നം പു​തു​ക്കി നി​ശ്ച​യി​ച്ച സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ക​ട​ലാ​സി​ല്‍ ഒ​തു​ങ്ങു​ന്നു. ഖാ​ദി മേ​ഖ​ല​യെ ന​ഷ്ട​ത്തി​ല്‍ നി​ന്നും കൈ​പി​ടി​ച്ചു​യ​ര്‍​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തൊ​ഴി​ലാ​ളി​ക​ളു​ടെ മി​നി​മം വേ​ത​നം പു​തു​ക്കി നി​ശ്ചി​യി​ച്ച സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​നെ കു​റി​ച്ച് പ​ത്ര​വാ​ര്‍​ത്ത​ക​ളി​ല്ലാ​തെ സ​ര്‍​ക്കു​ല​റു​ക​ള്‍ പോ​ലും ഖാ​ദി​ബോ​ര്‍​ഡി​നു ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് നെ​യ്ത്തു തൊ​ഴി​ലാ​ളി​ക​ള്‍ പ​രാ​തി​പ്പെ​ടു​ന്ന​ത്.

ഈ ​ദു​ര​വ​സ്ഥ​യെ​തു​ട​ര്‍​ന്ന് ഖാ​ദി​ബോ​ര്‍​ഡി​ന്‍റെ അ​ത്തോ​ളി​യി​ലെ നെ​യ്ത്തു കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും നാ​ല്‍​പ​തു തൊ​ഴി​ലാ​ളി​ക​ളാ​ണ് നെ​യ്ത്തു ഉ​പേ​ക്ഷി​ച്ച് മ​റ്റു തൊ​ഴി​ല്‍ മേ​ഖ​ല​ക​ളി​ലേ​ക്ക് മാ​റി​യ​ത്. ആ​റു വ​ര്‍​ഷം മു​മ്പ് അ​ത്തോ​ളി​യി​ല്‍ അ​ന്‍​പ​തു പേ​രു​മാ​യി ആ​രം​ഭി​ച്ച ഖാ​ദി നെ​യ്ത്തു കേ​ന്ദ്ര​ത്തി​ല്‍ നി​ല​വി​ല്‍ പ​ത്തു​പേ​രാ​ണ് തൊ​ഴി​ലെ​ടു​ക്കു​ന്ന​ത്. തൊ​ഴി​ലു​റ​പ്പു ജോ​ലി​ക്കാ​ര്‍​ക്കു പോ​ലും ഇ​തി​ലും കൂ​ടു​ത​ല്‍ കൂ​ലി ല​ഭി​ക്കു​മെ​ന്നു പ​റ​ഞ്ഞാ​ണ് പ​ല​രും പി​രി​ഞ്ഞു​പോ​യ​ത്.

മ​റ്റി​ട​ങ്ങ​ളി​ലെ​യും അ​വ​സ്ഥ സ​മാ​ന​മാ​ണ്. വി​വ​രാ​വ​കാ​ശ പ്ര​കാ​രം നെ​യ്ത്തു തൊ​ഴി​ലാ​ളി​ക​ള്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മി്നി​മം വേ​ത​നം സം​ബ​ന്ധി​ച്ച് പ്ര​ഖ്യാ​പ​ന​മ​ല്ലാ​തെ തു​ട​ര്‍ ന​ട​പ​ടി​ക​ളൊ​ന്നും സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ചി​ല്ലെ​ന്നു വ്യ​ക്ത​മാ​യ​ത്. തൊ​ഴി​ല്‍ നൈ​പു​ണ്യ​വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ പു​തു​ക്കി​യ വി​ജ്ഞാ​പ​ന​മ​നു​സ​രി​ച്ച് പീ​സ് റേ​റ്റ് വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ളു​ടെ കു​റ​ഞ്ഞ വേ​ത​നം നാ​നൂ​റ് രൂ​പ​യാ​യും ദി​വ​സ​വേ​ത​ന​തൊ​ഴി​ലാ​ളി​ക​ളു​ടെ കു​റ​ഞ്ഞ വേ​ത​നം 425 രൂ​പ​യാ​യും ഉ​യ​രു​മെ​ന്നാ​ണ് പ്ര​ഖ്യാ​പ​നം.

എ​ന്നാ​ല്‍ പു​തു​ക്കി​യ വ​രു​മാ​നം എ​ന്ന് ല​ഭി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത​യി​ല്ല. ര​ണ്ടു വ​ര്‍​ഷ​മാ​യി ഇ​ന്‍​സെ​ന്‍റി​വ് പോ​ലും ന​ല്‍​കി​ട്ടി​ല്ല. പ​ത്തു​മാ​സ​മാ​യി മു​ട​ങ്ങി കി​ട​ന്ന ആ​നു​കൂ​ല്യ​ത്തി​ല്‍ എ​ട്ടു​മാ​സ​ത്തേ​ത് ഇ​ട​കാ​ല​ത്താ​ണ് ല​ഭി​ച്ച​ത്. ഓ​ണ വി​പ​ണി ല​ക്ഷ്യ​മി​ട്ട് സ​ര്‍​ക്കാ​ര്‍ പു​റ​ത്തി​റ​ക്കി​യ സ​ഖാ​വ് ഷ​ര്‍​ട്ട് ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​സ്ത്ര​ങ്ങ​ള്‍ വ​ഴി ഖാ​ദി ബോ​ര്‍​ഡി​ന് കോ​ടി​ക​ളു​ടെ ലാ​ഭ​മു​ണ്ടാ​യി​ട്ടു​ണ്ട്.

എ​ന്നാ​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ശ​മ്പ​ളം പോ​ലും ല​ഭ്യ​മാ​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു നി​ല​നി​ല്‍​ക്കു​ന്ന​ത്. ഒ​രു മു​ണ്ടു നെ​യ്താ​ല്‍ ല​ഭി​ക്കു​ന്ന നാ​ല്‍​പ്പ​തു രൂ​പ​യാ​ണ് ഒ​രു ദി​വ​സ​ത്തെ നെ​യ്ത്തു തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി. ഒ​രു ദി​വ​സം ര​ണ്ടു മു​ണ്ടു മാ​ത്ര​മേ നെ​യ്തെ​ടു​ക്കാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളൂ.​നി​ല​വി​ല്‍ ഡി​എ​യും ഇ​ന്‍​സെ​ന്‍റി​വു​മെ​ല്ലാം ചേ​ര്‍​ത്താ​ലും ദി​വ​സം എ​ട്ട് മ​ണി​ക്കൂ​ര്‍ പ​ണി​യെ​ടു​ക്കു​ന്ന ഒ​രു തൊ​ഴി​ലാ​ളി​ക്ക് മാ​സ​ത്തി​ല്‍ 1500- രൂ​പ​യാ​ണ് ശ​മ്പ​ള​മാ​യി ല​ഭി​ക്കു​ന്ന​ത്.

ഖാ​ദി​ബോ​ര്‍​ഡി​നു കീ​ഴി​ല്‍ നൂ​ല്‍ നൂ​ല്‍​പ്പും നെ​യ്ത്തും ന​ട​ത്തു​ന്ന മു​ന്നൂ​റി​ലേ​റെ സ്ഥാ​പ​ന​ങ്ങ​ള്‍ സം​സ്ഥാ​ന​ത്തു​ണ്ട്. ആ​യി​രം മീ​റ്റ​ര്‍ നൂ​ലി​ന് അ​ഞ്ച് രൂ​പ അ​റു​പ​ത് പൈ​സ വെ​ച്ച് ക​ണ​ക്കാ​ക്കി​യാ​ണ് ഇ​വി​ടെ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ന​ല്‍​കു​ന്ന​ത്. നൂ​ല്‍​നൂ​ല്‍​പ്പ്, നെ​യ്ത്ത് രം​ഗ​ത്ത് ആ​ധു​നി​ക​വ​ത്ക​ര​ണം ന​ട​പ്പാ​ക്കി​യ​തോ​ടെ ഉ​ത്പാ​ദ​നം ഗ​ണ്യ​മാ​യി വ​ര്‍​ധി​ച്ചു​വെ​ന്നും തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​നം വ​ര്‍​ധി​പ്പി​ക്കാ​നും കൂ​ടു​ത​ല്‍ പേ​രെ ഈ ​രം​ഗ​ത്തേ​ക്ക് ആ​ക​ര്‍​ഷി​ക്കാ​നു​മാ​യി നൂ​ല്‍​നൂ​ല്‍​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് 61 ശ​ത​മാ​ന​വും, നെ​യ്ത്ത് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് 40 ശ​ത​മാ​ന​വു​മാ​ണ് കൂ​ലി വ​ര്‍​ധ​ന​വാ​ണ് സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യെ​ത​ന്നു​മാ​ണ് ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ല്‍ മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച​ത്.

Related posts