ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സ​മെ​ങ്കി​ലും കൈ​ത്ത​റി, ഖാ​ദി വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കൂ ; ഉ​ത്ത​ര​വ് “ക​ല്ലാ​യി’ മാ​ത്രം അ​വ​ശേ​ഷി​ക്കു​ന്ന  കാഴ്ചയുമായി  തൃശൂർ കളക്ടറേറ്റ്

പോ​ൾ മാ​ത്യു

തൃ​ശൂ​ർ: ഖാ​ദി വ​സ്ത്ര​ധാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പുറത്തിറക്കിയ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ക​ല്ലാ​യി മാ​റി​യ സം​ഭ​വം കേ​ര​ള​ത്തി​ൽ മാ​ത്ര​മേ ഉ​ണ്ടാ​ക​യു​ള്ളൂ. തൃ​ശൂ​ർ ക​ള​ക്ട​റേ​റ്റി​നു​മു​ന്പി​ലാ​ണ് വ്യ​വ​സാ​യ വ​കു​പ്പ് 2009ൽ ​ഇ​റ​ക്കി​യ ഉ​ത്ത​ര​വ് ക​ല്ലി​ൽ കൊ​ത്തി വ​ച്ചി​രി​ക്കു​ന്ന​ത്. എ​ല്ലാ​വ​രും വാ​യി​ക്കാ​നും ന​ട​പ്പാ​ക്കാ​നും വേ​ണ്ടി​യാ​ണ് ഇങ്ങനെ ചെയ്തത്. എ​ന്നാ​ൽ ഉ​ത്ത​ര​വ് “ക​ല്ലാ​യി’ മാ​ത്രം അ​വ​ശേ​ഷി​ക്കു​ക​യാ​ണ്. ആ​രും ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്നി​ല്ല.

കൈ​ത്ത​റി, ഖാ​ദി പ്ര​ചാ​ര​ണാ​ർ​ഥം എ​ല്ലാ കേ​ര​ളീ​യ​രും വാ​രാ​ന്ത്യ​ങ്ങ​ളി​ൽ പ​ര​ന്പ​രാ​ഗ​ത കൈ​ത്ത​റി, ഖാ​ദി വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വാ​ണ് 2009 ജൂ​ലൈ 20ന് ​സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച​ത്. 2007ന്‍റെ പു​ല​രി​യി​ൽ കേ​ര​ള സ​മൂ​ഹ​ത്തോ​ടാ​യി സ​ർ​ക്കാ​ർ ഈ ​അ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യി​രു​ന്നു- ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സ​മെ​ങ്കി​ലും കൈ​ത്ത​റി, ഖാ​ദി വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്ക​ണ​മെ​ന്ന്.

മി​ക്ക ഉ​ദ്യോ​ഗ​സ്ഥ​രും അ​വ​സ​ര​ത്തി​നൊ​ത്തു​യ​ർ​ന്നു. വി​ദ്യാ​ല​യ​ങ്ങ​ളി​ലും കൈ​ത്ത​റി, ഖാ​ദി യൂ​ണി​ഫോം ധ​രി​ക്ക​ണ​മെ​ന്നും നി​ർ​ദേശി​ച്ചു. എ​ന്നാ​ൽ ആ ​അ​ഭ്യ​ർ​ഥ​നകൊ​ണ്ടു മാ​ത്രം കൈ​ത്ത​റി പ്ര​സ്ഥാ​നം ഉ​ദ്ദേ​ശി​ച്ച​ത്ര വ​ള​ർ​ന്നി​ല്ല. അ​തി​നാ​ലാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി ഇ​റ​ക്കു​ന്ന​തെ​ന്ന് ക​ല്ലി​ൽ കൊ​ത്തി​വ​ച്ച കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

ആ​ണ്‍, പെ​ണ്‍, ശി​ശു വ്യ​ത്യാ​സ​മി​ല്ലാ​തെ മു​ഴു​വ​ൻ കേ​ര​ളീ​യ​രും വാ​രാ​ന്ത്യ​ങ്ങ​ളി​ലെ​ങ്കി​ലും കൈ​ത്ത​റി, ഖാ​ദി വ​സ്ത്ര​ങ്ങ​ൾ(​മു​ണ്ട്, സാ​രി മ​റ്റു പ​ര​ന്പ​രാ​ഗ​ത വേ​ഷം) ധ​രി​ക്കു​മെ​ന്ന് സ്വ​യം പ്ര​തി​ജ്ഞ​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വ്. വീ​ട്ടി​ൽ കൈ​ത്ത​റി​യോ ഖാ​ദി​യോ മാ​ത്ര​മേ ധ​രി​ക്കൂ​വെ​ന്നു തീ​രു​മാ​നി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു​ണ്ട്. എ​ന്നാ​ൽ ഉ​ത്ത​ര​വ് ക​ല്ലാ​യി നി​ൽ​ക്കു​ന്നു​വെ​ന്നു മാ​ത്രം.

2009ൽ ​ഉ​ത്ത​ര​വി​റ​ങ്ങി കു​റ​ച്ചു നാ​ൾ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ ഖാ​ദി വ​സ്ത്രം ധ​രി​ച്ചെ​ങ്കി​ലും പി​ന്നീ​ട് അ​തൊ​ക്കെ മ​റ​ന്നു. മ​ന്ത്രി​മാ​ർ പോ​ലും ഈ ​ഉ​ത്ത​ര​വ് പാ​ലി​ക്കാ​റി​ല്ല. തൃ​ശൂ​ർ ക​ള​ക്ട​റേ​റ്റി​ന്‍റെ മു​ന്പി​ൽ നോ​ക്കുകു​ത്തി പോ​ലെ നി​ൽ​ക്കു​ന്ന ഉ​ത്ത​ര​വു ഫലകം മാ​റ്റാ​ൻ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ക​ള​ക്ട​ർ​മാ​ർ അ​നു​വ​ദി​ച്ചി​ല്ല.

സ​ർ​ക്കാ​രി​ന്‍റെ് ഈ ​ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കി​യാ​ൽ ത​ന്നെ കൈ​ത്ത​റി, ഖാ​ദി വ്യ​വ​സാ​യം വ​ള​രു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സ​മെ​ങ്കി​ലും ഇ​ത് ന​ട​പ്പാ​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു പ​ക​രം ഖാ​ദി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ മ​റ്റു കാ​ര്യ​ങ്ങ​ളി​ലാ​ണ് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

ഈ ​ഉ​ത്ത​ര​വി​റ​ങ്ങി​യ​പ്പോ​ൾ അ​ന്ന് സ​ർ​ക്കാ​രി​നെ അ​ഭി​ന​ന്ദി​ക്കാ​ത്ത​വ​ർ ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. കേ​ര​ള​ത്തി​ലെ ഒ​രു പ​ര​ന്പ​രാ​ഗ​ത വ്യ​വ​സാ​യ​ത്തി​ന് പു​തുജീ​വ​ൻ ന​ൽ​കു​ന്ന ഇ​ത്ത​രം ന​ട​പ​ടി​ക​ൾ ഇ​നി​യും പ​ല കാ​ര്യ​ങ്ങ​ളി​ലും ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ന്ന് പ​ല പ്ര​മു​ഖ​രും പ്ര​തി​ക​രി​ച്ചി​രു​ന്നു.

Related posts