ഇസ്ലാമാബാദ്: ജനസംഖ്യ നിയന്ത്രണവുമായി ബന്ധപ്പെട്ട പാക് പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫിന്റെ പരാമർശത്തിനെതിരെ ട്രോൾ മഴ.
മാർക്കറ്റുകൾ അടയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ് ജനനനിരക്ക് സംഭവിക്കുന്നതെന്നാണ് പാക് മന്ത്രി പറഞ്ഞത്.
ഇസ്ലാമാബാദിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ജനസംഖ്യപെരുപ്പം എങ്ങനെ കൈകാര്യം ചെയ്യണം എന്നത് സംബന്ധിച്ചുള്ള “പൊടിക്കൈ’യുമായി മന്ത്രി എത്തിയത്.
രാത്രി എട്ടു മണിക്ക് മാർക്കറ്റുകൾ അടയ്ക്കുന്നിടത്തെല്ലാം ജനന നിരക്ക് കുറവാണ്.’-ഇതായിരുന്നു മന്ത്രിയുടെ വാക്കുകൾ.
ഖ്വാജ മുഹമ്മദ് ആസിഫിന്റെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ പെട്ടെന്ന് വൈറലായി. ‘പുതിയ കണ്ടുപിടിത്തം വന്നു, രാത്രി എട്ടിനുശേഷം കുഞ്ഞുങ്ങൾ ഉണ്ടാകില്ല.
ഈ സമയത്തു മാർക്കറ്റുകൾ അടയ്ക്കുന്ന രാജ്യങ്ങളിൽ ജനസംഖ്യാപെരുപ്പം കുറയും!’-മന്ത്രിയെ പരിഹസിച്ച് പലരും ട്വിറ്റ് ചെയ്തു.