ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും എഎപി സർക്കാരും യുഎസ് ആസ്ഥാനമായുള്ള നിരോധിത ഖാലിസ്ഥാനി ഗ്രൂപ്പായ സിഖ്സ് ഫോർ ജസ്റ്റിസിൽനിന്നു ധനസഹായം സ്വീകരിച്ചുവെന്ന ആരോപണത്തിൽ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന എൻഐഎ അന്വേഷണത്തിന് ശിപാർശ ചെയ്തു.
1993 ലെ ഡൽഹി സ്ഫോടനക്കേസിലെ പ്രതിയും ഭീകരനുമായ ദേവേന്ദ്ര പാൽ ഭുള്ളറിനെ മോചിപ്പിക്കാനും ഖാലിസ്ഥാൻ അനുകൂല വികാരം ഉയർത്തിപ്പിടിക്കാനും സഹായിച്ചതിന് ഖാലിസ്ഥാൻ അനുകൂല ഗ്രൂപ്പുകളിൽനിന്ന് എഎപി 16 ദശലക്ഷം യുഎസ് ഡോളർ കൈപ്പറ്റിയതായി സക്സേനയ്ക്ക് പരാതി ലഭിച്ചിരുന്നു.