അമരവിള; രാജ്യാന്തര കുറ്റവാളിയായ ഘാന പൗരൻ അമരവിയിൽ ബ്രിട്ടീഷ് പൗണ്ടിന്റെ വ്യാജ നോട്ടുകളുമായി പിടിയിലായി. എക്സൈസ് വാണിജ്യ നികുതി വിഭാഗം നടത്തിയ സംയുക്ത പരിശോധനയിലാണ് ഇയാൾ പിടിയിലായത് ഘാനയിൽ ഹുമാസി സ്വദേശിയായ ഹ്വാബി റോബ് എഡിസണ്(42) എന്നറിയപ്പെടുന്ന റോബിനാണ് പിടിയിലായത്.
കഴിഞ്ഞ മാസം ഇന്ത്യയിലെത്തിയ റോബിൻ കേരളത്തിൽ സുഹൃത്തായ വില്ല്യമിന് പണം കൈമാറാനാണ് എത്തിയതെന്നാണ് എക്സൈസിന് നൽകിയിരിക്കുന്ന മൊഴി. ഇന്നലെ രാവിലെ 8.30 ന് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവ്വീസ് നടത്തുന്ന എസ് ആർ എം ട്രാവൽസിന്റെ ആഡംബര ബസിൽ നിന്നാണ് പ്രതി പിടിയിലായത്.
പ്രത്യേക സുരക്ഷിതത്വമുളള പെട്ടിയിൽ 10 കെട്ടുകളായാണ് കളളനോട്ട് സൂക്ഷിച്ചിരുന്നതെങ്കിലും ഒരു കെട്ടിൽ മാത്രമാണ് പൂർണ്ണമായും നോട്ടുകൾ ഉണ്ടായിരുന്നത് മറ്റ് 9 കെട്ടുകളിലും കുറച്ച് നോട്ടുകളും നോട്ട് പ്രിന്റ് ചെയ്യാനായി പാകപ്പെടുത്തിയ കടലാസുകളുമായിരുന്നു. ബോക്സിൽ നിന്ന് ലഭിച്ച കുറിപ്പിൽ നിന്ന് കെമിക്കൽ ഉപയോഗിച്ച് കടലാസുകളെ നോട്ടുകളാക്കി മാറ്റാനുളള രീതി നിർദേശിച്ചിട്ടുണ്ട്.
50 രൂപയുടെ 340 പൗണ്ടാണ് കെട്ടുകളിൽ ഉണ്ടായിരുന്നത്. ഇന്ത്യയിൽ 13 ലക്ഷം രൂപയോളമാണ് ഇതിന്റെ വില .
എൻഫോഴ്സ് മെന്റിന്റെ പരിശോധനയിൽ മുഴുവനും കളളനോട്ടുകളാണെന്ന് തെളിഞ്ഞിട്ടുണ്ട്. പാറശാല പൊലീസ് പ്രതിക്കെതിരെ കളളനോട്ട് കേസാസ് എടുത്തിട്ടുളളത്. തട്ടിപ്പുകളെ കുറിച്ച് ചോദ്യം ചെയ്യ്ത് വരികയാണെന്ന് പാറശാല എസ് ഐ പ്രവീണ് അറിയിച്ചു . പരിശോധനയിൽ വാണിജ്യ നികുതി വിഭാഗം ഓഫീസർ ഭൂവനചന്ദ്രൻ , എക്സൈസ് ഇൻസ്പെക്ടർ വിജയകുമാർ , ഷിബു തുടങ്ങിയവർ പങ്കെടുത്തു.
രാജ്യാന്തര കുറ്റവാളിയെ കണ്ട് അന്തം വിട്ട് എക്സൈസും പോലീസും ; ഒരു മണിക്കൂർ വരെ എന്ത് ചെയ്യണമെന്നറിയാതെ നെട്ടോട്ടം
അമരവിള ; രാജ്യാന്തര കുറ്റവാളിയെ കണ്ടിട്ടില്ലാത്ത അമരവിളയിലെ എക്സൈസും പാറശാലയിലെ പോലീസും ആദ്യമൊന്ന് പകച്ചു പിന്നെ ഒരു മണിക്കൂർ വേണ്ടി വന്നും ഏത് തരത്തിൽ കേസെടുക്കണമെന്ന് തീരുമാനിക്കാൻ . ഉന്നത ഉദ്യോഗസ്ഥരെ കാര്യ മറിയിച്ചെങ്കിലും മറുപടിയെത്താൻ വൈകിയത് തുടർ പ്രവർത്തനങ്ങളെയും ബാധിച്ചു.
ഘാന പൗരനായ ഹ്വാബി റോബ് എഡിസണ് കട്ട ഇംഗ്ലീഷുമായി ഉദ്യോഗസ്ഥരുമായി വാക്കേറ്റത്തിലായപ്പോൾ അപൂർവ്വമായ കാഴ്ചക്കാണ് അമരവിള എക്സൈസ് ഓഫീസ് സാക്ഷിയായത്. കുടുസു മുറിയിൽ ഒതുങ്ങികൂടിയിരിക്കുന്ന എക്സൈസ് ഓഫീസും ഓടാതെ നിലച്ച ഫാനും പ്രതിയെ അസ്വസ്ഥനാക്കി . രാജ്യാന്തര കുറ്റവാളികളെ കൈകാര്യം ചെയ്യുന്നതിലുളള അജ്ഞത ആദ്യഘട്ടത്തിൽ ഏറെ ബാധിച്ചു .
പ്രതിയെ പൊലീസിന് കൈമാറാനായി പോലീസ് സ്റ്റേഷനുമായി ബദ്ധപ്പെട്ടെങ്കിലും ഇത്തരം കുറ്റവാളികളെ തങ്ങൾക്കല്ല എൻഫോഴ്മെന്റിനാണ് കൈമാറേണ്ടതെന്നാണ് ആദ്യം പോലീസ് അറിയിച്ചത് . തുടർന്ന് ഉന്നത പോലിസുദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്നാണ് പോലീസ് പ്രതിയെ കസ്റ്റെഡിയിൽ എടുത്തത് .