കൊടകര: ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ ജോലിചെയ്യുന്ന കോടാലിയിലും പരിസരത്തുമുള്ള ഇരുപതോളം പേർ ചേർന്ന് മറ്റത്തൂർ പഞ്ചായത്തിലെ കിടപ്പു രോഗികൾക്ക് സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച കൂട്ടായ്മ സഹായം നല്കി.
ഖത്തറിൽ ജോലി ചെയ്യുന്ന സുനിൽകുമാർ കിഴക്കൂട്ട്, ശശി മണ്ണാംപറന്പിൽ, എ.ബി. ബിനോജ്, സി.ഡി.വിനേഷ്, പി.എസ്.അയ്യപ്പൻ എന്നിവരാണ് കൂട്ടായ്മയുടെ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്നത്. സുരേഷ് കടുപ്പശേരിക്കാരനാണ് കൂട്ടായ്മക്കുവേണ്ടി നാട്ടിൽ സേവനപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. വെള്ളിക്കുളങ്ങര ജനമൈത്രി പോലീസുമായി സഹകരിച്ചാണ്് ഖത്തർകോടാലി കൂട്ടായ്മ കാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്നത്.
ഖത്തർ കോടാലി കൂട്ടായ്മ പ്രതിനിധികളുടെ സാന്നിധ്യത്തിൽ വെള്ളിക്കുളങ്ങര എസ്ഐ. സി.വി. ബിബിനാണ് സോനയുടെ രക്ഷിതാക്കൾക്ക് സഹായം കൈമാറിയത്. സിവിൽ പോലീസ് ഓഫീസർ കെ.ആർ. സജീവ്, ഹോംഗാർഡ് പ്രദീപ്, ഖത്തർ കോടാലി കൂട്ടായ്മ പ്രതിനിധികളായ ശശി മണ്ണാംപറന്പിൽ, വിനീഷ് അണലി പറന്പിൽ, സുരേഷ് കടുപ്പശേരിക്കാൻ എന്നിവർ സന്നിഹിതരായിരുന്നു.