ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമിച്ച് മനോജ് കാനാ സംവിധാനം ചെയ്ത ചിത്രം ഖെദ്ദ കാണാനെത്തുന്നവർക്ക് സന്തോഷ വാർത്ത.
ചിത്രം തിയറ്ററിലെത്തി ആസ്വദിക്കുന്നവരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് ഖത്തറിലേക്ക് പറക്കാം. ഒപ്പം ലോകകപ്പ് ഫുട്ബോൾ മത്സരവും കാണാം.
വേൾഡ് കപ്പ് കാണാനുള്ള അവസരത്തിനായി ചെയ്യേണ്ടത് ഇത്രമാത്രം. ‘ഖെദ്ദ’ കാണാനുള്ള ടിക്കെറ്റെടുത്ത് അതിന്റെ പുറകിൽ സ്വന്തം പേരും മൊബൈൽ ഫോൺ നമ്പറും എഴുതി തിയറ്ററിൽ വെച്ചിട്ടുള്ള പ്രത്യേക ബോക്സിൽ(standee box) നിക്ഷേപിക്കുക.
ഇതിൽ നിന്നും തെരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്കാകും ഖത്തറിലേക്ക് പറക്കാനും കാൽ പന്തു കളിയുടെ ആരവം നെഞ്ചോട് ചേർക്കാനും സാധിക്കുക.
ആശ ശരത്ത് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ മകൾ ഉത്തര ശരത്തും അഭിനയിക്കുന്നുണ്ട്.ചിത്രത്തിൽ അമ്മയും മകളുമായിട്ടു തന്നെയാണ് ഇരുവരും അഭിനയിക്കുന്നത്.
ആശാ ശരത്തിന്റെ സവിത എന്ന അംഗണവാടി ടീച്ചറുടെ കഥാപാത്രം ഇന്നത്തെ സമൂഹത്തിന് ഏറെ പ്രാധാന്യം നൽകുന്ന ചിത്രമാണ്. യഥാർഥ സംഭവത്തെ ആസ്പദമാക്കിയതാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
സുദേവ് നായർ, സുധീർ കരമന, ജോളി ചിറയത്ത്, സരയു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ ആണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.
തിരക്കഥയും സംവിധാനവും മനോജ് കാന. ക്യാമറ പ്രതാപ് പി. നായർ. ബിജിബാലാണ് പശ്ചാത്തല സംഗീതം.