തൃശൂർ: ജില്ലയിൽ വ്യാപകമായി ഭക്ഷണം വിതരണം ചെയ്തുകൊണ്ടിരിക്കുന്ന ഓണ്‍ലൈൻ ഭക്ഷണ വിതരണ കന്പനികൾ ഈ മേഖലയിൽ ഹോട്ടലുടമയെയും ഉപഭോക്താവിനേയും ആകർഷകമായ വാഗ്ദാനങ്ങൾ നിരത്തി ചൂഷണം ചെയ്ത് ഭാവിയിൽ ഭക്ഷണ വിതരണ രംഗം കൈപ്പിടിയിലൊതുക്കുന്നതിന് വേണ്ടിയുള്ള ശ്രമമാണെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ തൃശൂർ ടൗണ്‍ കമ്മറ്റി വാർഷിക പൊതുയോഗം വിലയിരുത്തി.
വാർഷിക പൊതുയോഗം സംസ്ഥാന സെക്രട്ടറി സി. ബിജുലാൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.ആർ. സുകുമാറിന്റെ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഈച്ചരത്ത് മുഖ്യാതിഥിയായി.രാവിലെ ഫുഡ് സേഫ്റ്റി ഓഫീസർ പ്രദീപ്കുമാർ നയിച്ച ഹോട്ടലുടമകൾക്ക് വേണ്ടിയുള്ള ഭക്ഷ്യ സുരക്ഷാ ബോധവത്കരണ ക്ലാസ് നടന്നു.
ചികിത്സാ ധനസഹായ ഫണ്ട് ഏങ്ങണ്ടിയൂർ എംഐ മിഷൻ ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട് സ്വീകരിച്ചു. സെക്രട്ടറി എം. രജ്ഞിത്ത്, പി.ബി. പ്രമോദ്, എം. ശ്രീകുമാർ, പി.എസ്. ബാബുരാജ്, എൻ.കെ. അശോക് കുമാർ. എ.എസ്. ജോസഫ്, സി. സജീവൻ, കെ. രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.