ഫോണില്‍ അശ്ലീലദൃശ്യങ്ങള്‍ കാണരുതെന്ന് നിരവധി തവണ ഉപദേശിച്ചെങ്കിലും അനുസരിച്ചില്ല! ഒടുവില്‍ കശാപ്പുകാരനായ പിതാവ് മകന്റെ കൈപ്പത്തി വെട്ടിമാറ്റി; സംഭവമിങ്ങനെ

കൗമാരക്കാരനായ മകന്റെ പോണ്‍ അഡിക്ഷന്‍ നിയന്ത്രിക്കാന്‍ കഴിയാതായപ്പോള്‍ പിതാവ് മകന്റെ കൈകള്‍ വെട്ടി മാറ്റി. ഹൈദരാബാദിലെ ഫാദി ഷെരീഫ് പ്രദേശത്താണ് സംഭവം. 19കരാനായ ഖാലിദിന്റെ വലതു കൈ ആണ് കശാപ്പുജോലിക്കാരനായ പിതാവ് മുഹമ്മദ് ഖയ്യും ഖുറേഷി(45) കറിക്കത്തികൊണ്ട് വെട്ടിമാറ്റിയത്.

സംഭവത്തില്‍ ഖുറേഷിയെ അറസ്റ്റ് ചെയ്ത പോലീസ് കൊലപാതകശ്രമത്തിന് കേസെടുത്തു. ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണരുതെന്ന് കേബിള്‍ ടിവി ഓപ്പറേറ്ററായ മകന്‍ ഖാലിദിനോട് ഖുറേഷി പലതവണ താക്കീത് ചെയ്തിരുന്നു. അത് അനുസരിക്കാതെ വന്നപ്പോഴാണ് ഖുറേഷി ഈ കടുംകൈ ചെയ്തത്.

ജോലിക്കൊന്നും പോവാതെ എപ്പോഴും പുതുതായി വാങ്ങിയ മൊബൈല്‍ ഫോണില്‍ സിനിമകളും അശ്ലീല ദൃശ്യങ്ങളും കണ്ടിരിക്കുന്നതില്‍ മകന് ഖുറേഷി പലതവണ താക്കീത് നല്‍കിയിരുന്നു. എന്നാല്‍ മകന്‍ ഇത് ചെവിക്കൊണ്ടില്ല. ഇതിന്റെ പേരില്‍ ഏതാനും ദിവസം മുമ്പ് ഇരുവരും തമ്മില്‍ രൂക്ഷമായ വാക്തര്‍ക്കമുണ്ടായതായും പോലീസ് പറയുന്നു. അന്ന് മകന്‍ പിതാവിനെ കടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. വെട്ടിമാറ്റിയ കൈകള്‍ തുന്നിച്ചേര്‍ക്കാനുള്ള സാധ്യത വിരളമാണെന്നാണ് പോലീസ് പറയുന്നത്.

മുഷ്ടിയുടെ മുകളിലായാണു കൈ അറ്റു പോയിരിക്കുന്നത്. പരാതിയുമായി ഖുറേഷിയുടെ ഭാര്യ പോലീസിനെ സമീപച്ചതിനെ തുടര്‍ന്നാണു വിവരം പുറംലോകമറിഞ്ഞത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മകന്‍ അപകടനില തരണം ചെയ്തു. പിതാവിനെതിരെ കേസ് എടുത്തിട്ടുണ്ട്.

 

 

Related posts