വലിയ പ്രതിസന്ധികളിലൂടെയും ആരോപണങ്ങളിലൂടെയുമാണ് ഇന്ത്യന്‍ സിനിമാ ലോകം, അതില്‍ പ്രത്യേകിച്ച് മലയാള സിനിമാ ലോകം കടന്നുപോകുന്നത്. മീടു ആരോപണങ്ങളാണ് പ്രതിസന്ധിയുടെ പ്രധാന കാരണം. അതുപോലെ തന്നെ മലയാള സിനിമയെ ശ്രദ്ധാകേന്ദ്രമാക്കിയ മറ്റൊന്നാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം. കുറ്റാരോപിതനായിരിക്കുന്നതാകട്ടെ അതേ മേഖലയിലെ നടനും.
കുറ്റാരോപിതനായിരിക്കെ ദിലീപ് നായകനായി അഭിനയിച്ച ചിത്രം വലിയ രീതിയില്‍ ബോക്സോഫീസില്‍ വിജയിക്കുകയും ചെയ്തിരുന്നു. ദിലീപിനെ നിരപരാധിയായി കണക്കാക്കുന്നവര്‍ അദ്ദേഹത്തിന്റെ നന്മയുടെ വിജയമാണിതെന്നും അദ്ദേഹത്തിന്റെ നിരപരാധിത്വം സമൂഹം അംഗീകരിച്ചതിന്റെ ഫലമാണെന്നുമെല്ലാം പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
എന്നാല്‍ കുറ്റാരോപിതര്‍ എന്തുകൊണ്ട് സിനിമയില്‍ സജീവമാകുന്നു, എന്തുകൊണ്ട് രാമലീല എന്ന ദിലീപ് ചിത്രം വിജയിച്ചു എന്നതില്ലൊം വ്യക്തമായ മറുപടിയുമായി എത്തിയിരിക്കുകയാണ് നടി ഖുശ്ബു. സിനിമ നല്ലതാണെങ്കില്‍ ഓടും, ആരോപണങ്ങളുമായി അതിനെ കൂട്ടി കുഴയ്ക്കരുത്.
മീടു ആരോപിതനായ ഹോളിവുഡ് താരം കെവിന് സ്പേസിയുടെ ചിത്രം വലിയ പരാജയം നേരിട്ടിരുന്നു എന്നാല്‍ അത് സിനിമ മോശമായതിനാലാണെന്ന് ഖുശ്ബു പ്രതികരിച്ചു. ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഖുശ്ബു.
എന്തൊക്കെ ആരോപണങ്ങള്‍ വന്നാലും നല്ല സിനിമ വിജയിക്കും. രാമലീല വിജയിച്ചത് അത് നല്ല സിനിമയായതു കൊണ്ടാണ്. മീടു കാരണമാണ് വിജയിച്ചത് എന്ന് പറയാന്‍ പറ്റില്ല. സ്ത്രീകള്‍ക്ക് തുറന്നു പറയാനുള്ള വേദി നല്കുന്ന പോലെ കുറ്റാരോപിതര്‍ക്ക് അവരുടെ ഭാഗം വ്യക്തമാക്കാനും അവസരം നല്‍കണം. കുറ്റം തെളിയിക്കപ്പെടുന്നതു വരെ ആരോപിതന് മാത്രമാണ്.