ഇന്ത്യന്‍ സിനിമയിലെ നിത്യവസന്തമാണ് നടി ഖുശ്ബു. മുംബൈയിലാണ് ജനിച്ചതെങ്കിലും തെന്നിന്ത്യന്‍ സിനിമയിലെ താരറാണിയാകാനായിരുന്നു ഖുശ്ബുവിന്റെ നിയോഗം.
താരം മലയാളം ഉള്‍പ്പെടെ തമിഴ്,തെലുങ്ക്, ഹിന്ദി,കന്നഡ തുടങ്ങിയ ഭാഷകളിലെല്ലാം സജീവ സാന്നിധ്യമായി പതിറ്റാണ്ടുകളായി നടി നിലകൊള്ളുകയാണ്.
1980-ല്‍ പുറത്തിറങ്ങിയ ദി ബര്‍ണിങ് ട്രെയിന്‍ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ബാലതാരമായാണ് യാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്.
പിന്നീട് നിരവധി സിനിമകള്‍ക്കു ശേഷം തട്ടകം ദക്ഷിണേന്ത്യന്‍ സിനിമയിലേക്ക് മാറ്റുകയായിരുന്നു. ഒരുപാട് ഭാഷകളില്‍ താരം അഭിനയിച്ചുവെങ്കിലും കൂടുതലും അഭിനയിച്ചത് തമിഴ് സിനിമകളിലാണ്.
തമിഴകത്ത് താരത്തിന് ഒരുപാട് ആരാധകരുണ്ട് മറ്റു താരങ്ങളെ അപേക്ഷിച്ച് അസൂയാവഹമായ ആരാധകവൃന്ദം തന്നെ താരത്തിനുണ്ട് എന്ന് പറയാം. താരതമ്യ അഭിനയ വൈഭവത്തിലൂടെ തന്നെയാണ് താരം ഇത്രത്തോളം ആരാധകരെ നേടിയത്.
അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത തന്റെ വര്‍ക്ക് ഔട്ട് ചിത്രത്തിന് താഴെ കളിയാക്കി കൊണ്ടു ഒരാള്‍ ഇട്ട കമന്റിന് അതെ നാണയത്തില്‍ തന്നെ മറുപടി കൊടുത്തു.
അതാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ തരംഗമായി പ്രചരിക്കുകയും സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആകുകയും ചെയ്തിട്ടുള്ളത്.
താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനു താഴെ കുട്ടിയാനയെ പോലെയുണ്ടെന്നാണ് ഒരാള്‍ കമന്റ് ഇട്ടത് . ഇതിനെതിരെയാണ് കടുത്തഭാഷയില്‍ തന്നെ താരം മറുപടി നല്‍കിയിരിക്കുന്നത്.
കമന്റ് വൈറലായ അതുപോലെതന്നെ കമന്റ് ഉള്ള മറുപടിയും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്.
‘നിന്റെ മുഖം കണ്ണാടിയില്‍ നോക്കിയിട്ടുണ്ടോ? പന്നിയെ പോലെയുണ്ട്. നിന്നെ നല്ല രീതിയില്‍ അല്ല വളര്‍ത്തിയിരിക്കുന്നത്..’ എന്നാണ് താരം കമന്റിന് നല്കിയ മറുപടി.
ഇതിന് മുന്‍പും താരം തനിക്ക് നേരെയുള്ള ഇത്തരം കമന്റുകള്‍ക്ക് മറുപടി നല്‍കിയിട്ടുണ്ട്. മോശപ്പെട്ട കമന്റുകള്‍ എഴുതുന്നവര്‍ക്ക് ഇത്തരത്തില്‍ മറുപടി കൊടുക്കുക തന്നെയാണ് വേണ്ടത് എന്നാണ് സമൂഹമാധ്യമങ്ങളിലെ അഭിപ്രായം.