കോവിഡ് 19നെ പ്രതിരോധിക്കാനായി ഒന്നിച്ച് നിൽക്കുകയാണ് രാജ്യം. ഏവരും വീടുകളിൽ ഒതുങ്ങി കൂടുകയാണ്. വീട്ടിലിരിക്കുന്ന സമയം ഓരോരുത്തരും തങ്ങളും ബന്ധങ്ങൾ പുതുക്കുകയും സുഖവിവരങ്ങൾ അന്വേഷിക്കുകയും ചെയ്യുന്നുണ്ട്.
ഇപ്പോൾ തന്റെ പ്രിയപ്പെട്ട സുഹൃത്ത് ആരെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടി ഖുശ്ബു. നിങ്ങൾ ബുദ്ധിമുട്ടുള്ള ഒരു ഘട്ടത്തിലാകുന്പോഴും നിങ്ങൾക്കൊപ്പം നിൽക്കാൻ ഒരാളുണ്ടെങ്കിൽ, അയാളാണ് ജീവിതകാലത്തേക്കുള്ള സുഹൃത്ത്.
സുഹാസിനിയെ മിസ് ചെയ്യുന്നു. എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്യുന്ന ആ പുഞ്ചിരി മിസ് ചെയ്യുന്നുവെന്നും ഖുശ്ബു ഫോട്ടോ ഷെയർ ചെയ്തുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചു. ഉടൻ തന്നെ കാണാനാവുമെന്നും ഖുശ്ബു പറയുന്നു.