ഏവർക്കുംപ്രിയങ്കരിയായ താരമാണ് ഖുശ്ബു. ഇപ്പോഴിതാ താൻ സിനിമയിൽ എത്തിയ കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം.
ഞാന്‍ സിനിമയില്‍ പ്രവേശിക്കുമെന്ന് ഒരിക്കല്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. ബോളിവുഡിലെ താരസുന്ദരി ഹേമമാലിനിയുടെ ബന്ധുക്കളുമായി എന്റെ സഹോദരന് സൗഹൃദത്തിലായിരുന്നു.
അതുകൊണ്ടു പലപ്പോഴും ഹേമമാലിനിയുടെ വീട്ടില്‍ കളിക്കാന്‍ ഞാനും പോകാറുണ്ട്. ഹേമമാലിനിയുടെ വീട് എങ്ങനെയായിരിക്കുമെന്നു കാണാന്‍ ആകാംക്ഷയുണ്ടായിരുന്നു. ഒരിക്കല്‍ ഞാന്‍ എന്റെ സഹോദരനൊപ്പം ഹേമമാലിനിയുടെ വീട്ടില്‍ പോയി.
അപ്പോള്‍ രവി ചോപ്ര എന്നെ കണ്ടു. ആ സമയത്ത് ബേണിംഗ് ട്രെയിന്‍ എന്ന സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു അദ്ദേഹം. മാത്രമല്ല ആ സിനിമയില്‍ എട്ടുവയസുള്ള കുട്ടിയുടെ വേഷത്തില്‍ എന്നെ അഭിനയിപ്പിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു.
അദ്ദേഹം എന്നോടും അമ്മയോടും ഇക്കാര്യം ചോദിച്ചു. അതില്‍ അഭിനയിക്കണോ എന്ന് അമ്മ എന്നോടു ചോദിച്ചു. ദിവസവും ഒരു ഐസ്ക്രീം വാങ്ങി തന്നാല്‍ ഞാന്‍ അഭിനയിക്കാമെന്നു ഞാന്‍ രവി ചോപ്രയോട് പറഞ്ഞു.
ഐസ്ക്രീം ആയിരുന്നു അന്നെനിക്കു ജീവിതം. അദ്ദേഹം എന്റെ നിബന്ധന സമ്മതിച്ചു. സ്കൂള്‍ സമയങ്ങളില്‍ അഭിനയിക്കാന്‍ വരില്ലെന്നു കൂടി ഞാന്‍ പറഞ്ഞിരുന്നു. അദ്ദേഹവും ആ നിബന്ധനയും അംഗീകരിച്ചു. അങ്ങനെയാണ് ആദ്യമായി സിനിമയില്‍ അഭിനയിക്കാന്‍ ഞാന്‍ പോയത് എന്ന് ഖുശ്ബു പറഞ്ഞു.