അണ്ണാത്തെയിൽ എനിക്കും മീനയ്ക്കും അവതരിപ്പിക്കാനുള്ളത് ശ്രദ്ധേയ കഥാപാത്രങ്ങളെയാണെന്നാണ് പറഞ്ഞിരുന്നത്. നായികമാരെപ്പോലെയുള്ള കഥാപാത്രങ്ങള്‍. എന്നാല്‍ ഷൂട്ടിംഗ് സമയത്ത് വ്യത്യാസങ്ങള്‍ വരുത്തി. മറ്റൊരു നായിക രജനികാന്തിനൊപ്പം ചിത്രത്തില്‍ എത്തില്ലെന്ന ബോധ്യത്തോടെയാണ് ഈ പ്രോജക്റ്റ് ഏറ്റെടുത്തത്.
ഒരുപാട് തമാശയും രസങ്ങളുമൊക്കെയുള്ള ഒരു റോളുമായിരുന്നു അത്. എന്നാല്‍ പൊടുന്നനെ രജനി സാറിന് മറ്റൊരു നായിക (നയന്‍താര) ഉണ്ടായി. അങ്ങനെ വന്നപ്പോള്‍ എന്റേത് കാർട്ടൂൺ പോലുള്ള ഒരു കഥാപാത്രമായി എനിക്ക് തോന്നി.
ഡബ്ബിംഗ് സമയത്ത് ചിത്രം കണ്ടപ്പോള്‍ എനിക്ക് വലിയ നിരാശ തോന്നി. രജനികാന്ത് അത്തരത്തിലുള്ള തീരുമാനങ്ങള്‍ എടുക്കുന്ന ആളല്ല. പ്രേക്ഷകരുടെ ഡിമാൻഡ് കാരണമോ അല്ലെങ്കില്‍ സംവിധായകന്റെയോ നിര്‍മാതാവിന്റെയും തീരുമാനപ്രകാരമോ ആവാം ആ മാറ്റങ്ങള്‍ വന്നതെന്ന് ഖുശ്ബു.