നടിയും രാഷ്ട്രീയനേതാവുമായ ഖുശ്ബു നടത്തിയ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള് ചര്ച്ചയായിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് സ്ത്രീകള്ക്കായുള്ള ദേശീയ കമ്മീഷനിലെ മെമ്പറായി ഖുശ്ബു സ്ഥാനമേറ്റത്.
തനിക്ക് എട്ടു വയസ്സുള്ളപ്പോള് പിതാവ് ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചു എന്ന വെളിപ്പെടുത്തലാണ് താരം ഇപ്പോള് നടത്തിയിരിക്കുന്നത്.
മോജോ സ്റ്റോറിയില് ബര്ക്ക ദത്തിനു നല്കിയ അഭിമുഖത്തിലാണ് ഖുശ്ബുവിന്റെ വെളിപ്പെടുത്തല്.
ഖുശ്ബുവിന്റെ വാക്കുകള് ഇങ്ങനെ…ഒരു കുട്ടി ചൂഷണം ചെയ്യപ്പെടുമ്പോള് അത് അവരുടെ മുഴുവന് ജീവിതത്തെ തന്നെ ബാധിക്കുന്നു. വളരെയധികം പീഡനം സഹിക്കേണ്ടി വന്ന ആളാണെന്റെ അമ്മ.
ഭാര്യയെ തല്ലുന്നത് എന്റെ അവകാശമാണെന്നാണ് അയാള് വിചാരിച്ചത്. ഭാര്യയെ മാത്രമല്ല കുട്ടികളെയും അയാള് തല്ലി. അയാളുടെ ഒരേയൊരു മകളെ ലൈംഗികമായും പീഡിപ്പിച്ചു.
എന്റെ എട്ടു വയസ്സു മുതല് അയാള് എന്നെ ചൂഷണം ചെയ്യാന് ആരംഭിച്ചു, പതിനഞ്ചുള്ളപ്പോഴാണ് ഞാനത് തുറന്നു പറഞ്ഞത്” കുടുംബത്തിലെ മറ്റ് അംഗങ്ങളും ചുഷണം ചെയ്യപ്പെടുമെന്ന ഭയം കൊണ്ടാണ് അത്ര നാള് തുറന്നു പറയാതിരുന്നതെന്നും താരം പറയുന്നു.
”എന്റെ പ്രധാനം ഭയം അമ്മ ഇതറിഞ്ഞാല് വിശ്വസിക്കില്ലെന്നതായിരുന്നു, കാരണം എന്തു ചെയ്താലും ഭര്ത്താവാണെല്ലാം എന്നും കരുതുന്നയാളാണ് അവര്. പതിനഞ്ചു വയസ്സായപ്പോള് തിരിച്ചു പ്രതികരിക്കണമെന്ന ചിന്ത എന്നില് ഉണര്ന്നു. എനിക്ക് പതിനാറു വയസ്സു പോലും ഇല്ലാത്തപ്പോഴാണ് അയാള് ഞങ്ങളെ ഉപേക്ഷിച്ചു പോയത്. ഒരു നേരത്തെ ഭക്ഷണം എവിടെ നിന്ന് ലഭിക്കുമെന്ന് പോലും ഞങ്ങള്ക്കന്ന് അറിയില്ല” ഖുശ്ബു പറഞ്ഞു.
കുട്ടികാലത്ത് അവര് നേരിടേണ്ടി വന്ന പ്രശ്നങ്ങളാണ് പിന്നീട് ഖുശ്ബുവിനെ ധീരയാക്കിയതെന്ന് ഭര്ത്താവ് സുന്ദര് പറഞ്ഞു.
ബോളിവുഡ് ചിത്രമായ ‘ദി ബേണിങ്ങ് ട്രെയിനി’ലൂടെ കരിയര് ആരംഭിച്ച ഖുശ്ബു തെന്നിന്ത്യന് സിനിമാലോകത്തെ ഏറ്റവും ജനപ്രിയ നടിമാരില് ഒരാളാണ്. 2010ലാണ് താരം രാഷ്ട്രീയജീവിതത്തിന് തുടക്കം കുറിക്കുന്നത്.