അന്തരിച്ച ഇതിഹാസ നടി ശ്രീദേവിയുടെ രണ്ടാമത്തെ മകൾ ഖുഷി കപൂർ സോയ അക്തറിന്റെ ദ ആർച്ചീസ് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. കത്രീന കൈഫ്, ജൂഹി ചൗള, അമിതാഭ് ബച്ചൻ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങൾ പങ്കെടുത്ത ചിത്രത്തിന്റെ പ്രീമിയർ നൈറ്റ് ഇന്നലെ നടന്നു. ആഘോഷങ്ങളിൽ ഖുഷി തന്റെ അമ്മയുടെ പഴയ വസ്ത്രം ധരിച്ചാണ് എത്തിയത്.
തന്റെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ പ്രീമിയറിനായി ഖുഷി തിളങ്ങുന്ന സ്ട്രാപ്പ്ലെസ് ഗൗൺ ധരിച്ച് ഡയമണ്ട് നെക്ലേസും കമ്മലും ജോടിയാക്കി. 2013ലെ ഐഐഎഫ്എ അവാർഡിൽ അമ്മ ശ്രീദേവി ധരിച്ച അതേ വസ്ത്രമായിരുന്നു ഖുഷി ധരിച്ചിരുന്നതും.
ഡയറ്റ് സബ്യ എന്ന ഇൻസ്റ്റാഗ്രാം പേജ് താരതമ്യത്തിനായി ഖുഷി കപൂറും ശ്രീദേവിയും ഒരേ വസ്ത്രത്തിൽ നിൽക്കുന്ന ഒരു പോസ്റ്റ് പങ്കിട്ടു. അടിക്കുറിപ്പിൽ എഴുതിയത്, ‘ഐതിഹാസികനായ ശ്രീക്ക് ആദരാഞ്ജലികൾ. തന്റെ ആദ്യ സിനിമാ പ്രീമിയറിനായി, ഐഐഎഫ്എ അവാർഡിൽ ശ്രീ ദേവി ധരിച്ച 2013-ലെ കോഫ്മാൻ ഫ്രാങ്കോ ഗൗണാണ് ഖുഷി കപൂർ ധരിക്കുന്നത്’ എന്നിങ്ങനെയാണ്.
ഖുഷിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായതിന് തൊട്ടുപിന്നാലെ കമന്റുകൾ നിരവധിയാണ് എത്തിയത്. ‘അവളുടെ കണ്ണുകൾ ഈറനണിഞ്ഞിരിക്കുന്നു, അമ്മയെ മിസ്സ് ചെയ്യുന്നുണ്ടാവാം’ എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്.
സോയ അക്തർ സംവിധാനം ചെയ്ത ദി ആർച്ചീസ്, അതേ പേരിലുള്ള ഒരു ജനപ്രിയ കോമിക് പുസ്തകത്തിന്റെ ഇന്ത്യൻ പതിപ്പാണ്. ടൈഗർ ബേബിയും ഗ്രാഫിക് ഇന്ത്യയും ചേർന്ന് നിർമ്മിച്ച ചിത്രം റിവർഡെയ്ലിലെ കൗമാരക്കാരെ ഇന്ത്യയിലെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്ന കഥയാണ്. ഡിസംബർ 7 ന് ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും.
ചിത്രത്തിൽ ആർച്ചി ആൻഡ്രൂസ് ആയി അഗസ്ത്യ നന്ദ, വെറോണിക്ക ലോഡ്ജായി സുഹാന, റെജി മാന്റിലായി വേദാങ് റെയ്ന, ബെറ്റി കൂപ്പറായി ഖുഷി, ജഗ്ഹെഡ് ജോൺസ് ആയി മിഹിർ അഹൂജ, എഥൽ മഗ്സ് ആയി ഡോട്ട്, ഡിൽട്ടൺ ഡോയ്ലി ആയി യുവരാജ് മെൻഡ എന്നിവർ അഭിനയിക്കുന്നു.