ഇത് താൻ ടാ പോലീസ്… കാ​ണാ​താ​യ കു​ട്ടിയെ ഉ​ട​ന​ടി തി​രി​കെ​യെ​ത്തി​ച്ച് കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ്

കോ​ട്ട​യം: വീ​ട്ടി​ല്‍​നി​ന്നി​റ​ങ്ങി വ​ഴി​തെ​റ്റി​യ നാ​ലു വ​യ​സു​കാ​ര​നെ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം വീ​ട്ടി​ല്‍ തി​രി​കെ​യെ​ത്തി​ച്ച് കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്‍​പ​തി​നാ​ണു സം​ഭ​വം. കോ​ട്ട​യം റ​ബ​ര്‍ ബോ​ര്‍​ഡി​നു സ​മീ​പം താ​മ​സി​ക്കു​ന്ന ബീ​ഹാ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണു വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങി ക​ഞ്ഞി​ക്കു​ഴി ഭാ​ഗ​ത്തേ​ക്കു ന​ട​ന്ന​ത്.

ഇ​റ​ഞ്ഞാ​ല്‍, പൊ​ന്‍​പ​ള്ളി ഭാ​ഗ​ത്തേ​ക്കു ന​ട​ന്ന കു​ട്ടി പി​ന്നീ​ടു വ​ഴി​യ​റി​യാ​തെ റോ​ഡി​ല്‍ ക​ര​ഞ്ഞു​നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ര്‍ ഉ​ട​ൻ​ത​ന്നെ ഈ​സ്റ്റ് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ട്ടി​യാ​ണെ​ന്നു മ​ന​സി​ലാ​ക്കി​യ പോ​ലീ​സ് സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ര​വ​ധി വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങി. ഇ​തി​നി​ട​യി​ല്‍, മാ​താ​പി​താ​ക്ക​ളും കു​ട്ടി​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു.

പ​രാ​തി ന​ല്‍​കാ​ന്‍ തു​ട​ങ്ങു​ന്ന​തി​നി​ടെ കു​ട്ടി​യു​മാ​യി പോ​ലീ​സ് ഇ​വ​രു​ടെ വീ​ട്ടി​ലെ​ത്തു​ക​യാ​യി​രു​ന്നു. കോ​ട്ട​യം ഈ​സ്റ്റ് എ​സ്ഐ നെ​ല്‍​സ​ണ്‍, സി​പി​ഓ​മാ​രാ​യ പ്ര​തീ​ഷ് രാ​ജ്, അ​നി​കു​ട്ട​ന്‍, ര​മേ​ശ​ന്‍ ചെ​ട്ടി​യാ​ര്‍, അ​ജി​ത്ത് ബാ​ബു, സു​ര​മ്യ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണു കു​ട്ടി​യെ മാ​താ​പി​താ​ക്ക​ൾ​ക്കു കൈ​മാ​റി​യ​ത്.

Related posts

Leave a Comment