കോട്ടയം: കിടങ്ങൂരിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി ബെന്നിയെയാണ് മോനിപ്പള്ളിയിൽ വച്ച് കെഎസ്ആർടിസി ബസിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിലെ അഞ്ച് പ്രതികളും പോലീസ് പിടിയിലായി.
കഴിഞ്ഞ രണ്ടു വർഷമായി അഞ്ചു പേർ ചേർന്ന് 13 വയസുകാരിയെ പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തിൽ ദേവസ്യ, റെജി, ജോബി, നാഗപ്പൻ എന്നിവരെ നേരത്തെ കിടങ്ങൂർ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പോക്സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.