കിടങ്ങൂരിലെ പ​​ട​​ക്കനി​​ര്‍​മാ​​ണ​​ത്തി​​നി​​ട​​യി​​ലെ സ്ഫോടനം; അനധികൃതമായി സ്‌​​ഫോ​​ട​​കവ​​സ്തു​​ക്ക​​ള്‍ സൂ​​ക്ഷി​​ച്ചതിന് അ​​ച്ഛ​​നും മ​​ക്ക​​ളും അ​​റ​​സ്റ്റി​​ല്‍


കി​​ട​​ങ്ങൂ​​ര്‍: അ​​ന​​ധി​​കൃ​​ത​​മാ​​യി സ്‌​​ഫോ​​ട​​ക വ​​സ്തു​​ക്ക​​ള്‍ സൂ​​ക്ഷി​​ക്കു​​ക​​യും പ​​ട​​ക്ക നി​​ര്‍​മാ​​ണ​​ത്തി​​നി​​ട​​യി​​ല്‍ പൊ​​ട്ടി​​ത്തെ​​റി​​ക്കു​​ക​​യും ചെ​​യ്ത സം​​ഭ​​വ​​ത്തി​​ല്‍ അ​​ച്ഛ​​നെ​​യും മ​​ക്ക​​ളെ​​യും പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു.

കി​​ട​​ങ്ങൂ​​ര്‍ ചെ​​മ്പി​​ളാ​​വ് കു​​ന്നേ​​ല്‍ ഭാ​​ഗ​​ത്ത് കാ​​ര​​ക്കാ​​ട്ടി​​ല്‍ മാ​​ത്യു ദേ​​വ​​സ്യ (കു​​ട്ടി​​ച്ച​​ന്‍- 69), ഇ​​യാ​​ളു​​ടെ മ​​ക്ക​​ളാ​​യ ബി​​നോ​​യ് മാ​​ത്യു (45), ബി​​നീ​​ഷ് മാ​​ത്യു (41) എ​​ന്നി​​വ​​രെ​​യാ​​ണ് കി​​ട​​ങ്ങൂ​​ര്‍ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

ബു​​ധ​​നാ​​ഴ്ച ഉ​​ച്ച​​യ്ക്കു ചെ​​മ്പി​​ളാ​​വ് ഭാ​​ഗ​​ത്തു​​ള്ള ഇ​​വ​​രു​​ടെ വീ​​ട്ടി​​ല്‍ വെ​​ടി​​മ​​രു​​ന്ന് പൊ​​ട്ടി​​ത്തെ​​റി​​ച്ച് ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ യു​​വാ​​വി​​നെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ചി​​രു​​ന്നു. തു​​ട​​ര്‍​ന്ന് പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്തു തു​​ട​​ര്‍ ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ഇ​​വ​​ര്‍ പ​​ട​​ക്ക​​നി​​ര്‍​മാ​​ണ​​ത്തി​​നാ​​യി ലൈ​​സ​​ന്‍​സോ മ​​റ്റു രേ​​ഖ​​ക​​ളോ ഇ​​ല്ലാ​​തെ അ​​ന​​ധി​​കൃ​​ത​​മാ​​യി വീ​​ടി​​നു​​ള്ളി​​ലും ടെ​​റ​​സി​​ലു​​മാ​​യി വെ​​ടി​​മ​​രു​​ന്ന് സൂ​​ക്ഷി​​ച്ചി​​രു​​ന്ന​​താ​​യി ക​​ണ്ടെ​​ത്തു​​ക​​യും ഇ​​വ​​രെ അ​​റ​​സ്റ്റ് ചെ​​യ്യു​​ക​​യു​​മാ​​യി​​രു​​ന്നു.

പാ​​ലാ എ​​സ്എ​​ച്ച്ഒ കെ.​​പി. ടോം​​സ​​ണ്‍, കി​​ട​​ങ്ങൂ​​ര്‍ എ​​സ്‌​​ഐ​​മാ​​രാ​​യ കു​​ര്യ​​ന്‍ മാ​​ത്യു, വി​​ന​​യ​​ന്‍, പി.​​ആ​​ര്‍. സു​​ധീ​​ര്‍, സി​​പി​​ഒ​​മാ​​രാ​​യ പി.​​സി. അ​​രു​​ണ്‍​കു​​മാ​​ര്‍, കെ.​​കെ. സ​​ന്തോ​​ഷ് എ​​ന്നി​​വ​​ര്‍ ചേ​​ര്‍​ന്നാ​​ണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ഇ​​വ​​രെ കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കി.

Related posts

Leave a Comment