കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസ്; പ​ദ്മ​കു​മാ​റി​ന്‍റെ മകൾ യൂ​ട്യൂ​ബ് താ​രം

കൊ​ല്ലം: കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിൽ അ​റ​സ്റ്റി​ലാ​യ പ​ദ്മ​കു​മാ​റി​ന്‍റെ മ​ക​ൾ അ​നു​പ​മ യൂ​ട്യൂ​ബ് താ​ര​മാ​ണ്. ‘അ​നു​പ​മ പ​ത്മ​ൻ’ എ​ന്ന പേ​രി​ൽ യൂ​ട്യൂ​ബ് ചാ​ന​ലു​ള്ള അ​നു​പ​മ​യ്ക്ക്, 4.99 ല​ക്ഷം സ​ബ്സ്ക്രൈ​ബേ​ഴ്സു​ണ്ട്.

ഹോ​ളി​വു​ഡ് താ​ര​ങ്ങ​ളു​ടെ​യും സെ​ലി​ബ്രി​റ്റി​ക​ളു​ടെ​യും വൈ​റ​ൽ വീ​ഡി​യോ​ക​ളു​ടെ റി​യാ​ക്‌​ഷ​ൻ വീ​ഡി​യോ​യും ഷോ​ട്‌​സു​മാ​ണ് കൂ​ടു​ത​ലാ​യി പോ​സ്റ്റ് ചെ​യ്‌​തി​രി​ക്കു​ന്ന​ത്. ഇം​ഗ്ലീ​ഷി​ലാ​ണ് അ​വ​ത​ര​ണം. ഇ​തു​വ​രെ 381 വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഒ​രു​മാ​സം മു​ൻ​പാ​യി​രു​ന്നു അ​വ​സാ​ന വി​ഡി​യോ.

അ​മേ​രി​ക്ക​ൻ സെ​ലി​ബ്രി​റ്റി കിം ​ക​ർ​ദാ​ഷി​യാ​നെ​ക്കു​റി​ച്ചാ​ണ് പ്ര​ധാ​ന വി​ഡി​യോ​ക​ളെ​ല്ലാം. ത​ട്ടി​ക്കൊ​ണ്ടു​പോ​യ കു​ട്ടി​യെ പാ​ർ​പ്പി​ച്ചെ​ന്ന് ക​രു​തു​ന്ന ചി​റ​ക്ക​ര പോ​ള​ച്ചി​റ തെ​ങ്ങു​വി​ള​യി​ലു​ള്ള ഫാം​ഹൗ​സി​ലെ റം​ബൂ​ട്ടാ​ൻ വി​ള​വെ​ടു​പ്പി​ന്‍റെ വീ​ഡി​യോ​യും ഉ​ണ്ട്.

ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ 14,000 പേ​രാ​ണ് അ​നു​പ​മ​യെ ഫോ​ളോ ചെ​യ്യു​ന്ന​ത്. വ​ള​ര്‍​ത്തു​നാ​യ്ക്ക​ളെ ഇ​ഷ്‌​ട​പ്പെ​ടു​ന്ന​യാ​ളാ​യ അ​നു​പ​മ, നാ​യ​ക​ളെ ദ​ത്തെ​ടു​ക്കു​ന്ന പ​തി​വു​മു​ണ്ട്.

Related posts

Leave a Comment