ന്യൂഡൽഹി: ഡൽഹിയില്‍ കുട്ടികളെ തട്ടിയെടുത്തതിന് അറസ്റ്റിലായ യുവതി സ്വന്തം മകനെയും ഗര്‍ഭസ്ഥ ശിശുവിനെയും വില്ക്കാന് ശ്രമിച്ചെന്നു പോലീസ്.
ഡൽഹി റെയില്‍വേ സ്റ്റേഷനില്‍നിന്ന് കുട്ടികളെ കടത്തിയ 34 കാരിയെയും കൂട്ടാളികളെയും കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ 34കാരി പതിനഞ്ഞു മാസം പ്രയമുള്ള സ്വന്തം മകനെയും ഗര്‍ഭസ്ഥ ശിശുവിനെയും വില്ക്കാന് ആവശ്യക്കാരെ അന്വേഷിക്കുകയായിരുന്നുവെന്നു ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കെ.പി.എസ്. മൽഹോത്ര പറഞ്ഞു.
മൂന്ന് സ്ത്രീകളുള്‍പ്പെടെ നാലുപേരാണ് പോലീസ് പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.ഇവര്‍ തട്ടിക്കൊണ്ടു പോയ രണ്ട് കുഞ്ഞുങ്ങളെ കണ്ടെത്തിയിട്ടുണ്ട്.
ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍നിന്ന് രണ്ടര വയസുള്ള കുട്ടിയെ തട്ടികൊണ്ടുപോയന്നെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇവര്‍ കടത്തിക്കൊണ്ടുപോയ മൂന്ന് കുട്ടികളില്‍ രണ്ട് കുട്ടികളെയാണ് തിരിച്ചു കിട്ടിയത്. മൂന്നാമത്തെ കുട്ടിക്ക് വേണ്ടിയുള്ള തിരച്ചില്‍ നടക്കുകയാണെന്നു പോലീസ് വ്യക്തമാക്കി.