വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; മൂന്നംഗ സംഘത്തെ നാട്ടുകാര്‍ പിടികൂടി; ഒരാളുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നത്രേ

ചേ​ർ​ത്ത​ല: ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ സ്കൂ​ളി​ന് സ​മീ​പ​ത്ത് നി​ന്ന് ഓ​ട്ടോ​യി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം. മൂ​ന്നം​ഗ സം​ഘം പി​ടി​യി​ൽ. പാ​ല​ക്കാ​ട് പ​ട്ടാ​ന്പി സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് യു​വാ​ക്ക​ളെ​യാ​ണ് നാ​ട്ടു​കാ​ർ പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ ചേ​ർ​ത്ത​ല അ​രൂ​ക്കു​റ്റി റോ​ഡി​ൽ പ​ള്ളി​പ്പു​റ​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

സം​ഘ​ത്തി​ലെ ഒ​രാ​ളു​മാ​യി പെ​ണ്‍​കു​ട്ടി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്ന​ത്രേ. സ്കൂ​ളി​ന് സ​മീ​പ​ത്തെ​ത്തി​യ ഇ​വ​ർ പെ​ണ്‍​കു​ട്ടി​യെ വി​ളി​ച്ച് ഓ​ട്ടോ​യി​ൽ ക​യ​റ്റി കൊ​ണ്ട് പോ​കാ​നാ​ണ് ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്.

ഇ​വ​രു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്യു​ക​യും പോ​ലീ​സി​നെ വ​രു​ത്തി ഇ​വ​രെ കൈ​മാ​റു​കാ​യി​രു​ന്നു. പി​ടി​യി​ലാ​യ​വ​രി​ൽ ഒ​രാ​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​യാ​ളാ​ണ്.

പ​ട്ടാ​ന്പി​യി​ൽ നി​ന്ന് ഇ​വ​രെ​ത്തി​യ സാ​ഹ​ച​ര്യ​വും പ്രാ​ദേ​ശ​വാ​സി​ക​ളി​ൽ നി​ന്ന് സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​രെ കോ​ട​തി​യി​ലും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​യാ​ളെ ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി മു​ന്പാ​കെ​യും ഹാ​ജ​രാ​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts