കു​ടും​ബ​ക്കാ​ര​ന് ര​ണ്ടു​കോ​ടി കി​ട്ടാൻ​പോ​കു​ന്നു; അ​സൂ​യ​മൂ​ത്ത് ബ​ന്ധു​വി​ന്‍റെ മ​ക​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഒ​രു കോ​ടി രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു; പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ൽ


ല​ക്നോ: ഒ​രു കോ​ടി രൂ​പ ന​ൽ​കി​യി​ല്ലെ​ങ്കി​ൽ നി​ങ്ങ​ളു​ടെ മ​ക​നെ കൊ​ല്ലും. കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ അ​റ​സ്റ്റി​ൽ.

ജെ​യി​ന്‍റ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മ​ധേ​ര ഗ്രാ​മ​വാ​സി​യാ​യ അ​സീ​സ് ഗൗ​തം എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ബ​ന്ധു​വാ​യ രാം​കു​മാ​ർ ഗൗ​ത​മി​ന്‍റെ മ​ക​ൻ അ​നൂ​ജി​നെ (21) ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തു​മെ​ന്നാ​യി​രു​ന്നു ഇ​യാ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. ഭൂ​മി ഇ​ട​പാ​ടി​ൽ രാം​കു​മാ​റി​ന് ര​ണ്ട് കോ​ടി​യി​ല​ധി​കം രൂ​പ ല​ഭി​ക്കു​മെ​ന്ന് അ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് അ​സീ​സ് പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്.

നാ​ട​ൻ തോ​ക്കും വെ​ടി​യു​ണ്ട​ക​ളു​മാ​യി ഗ്രാ​മ​ത്തി​ന​ടു​ത്തു​വ​ച്ചാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കേ​സി​ൽ ഉ​ൾ​പ്പെ​ട്ട അ​സീ​സി​ന്‍റെ മൂ​ന്ന് കൂ​ട്ടാ​ളി​ക​ൾ നേ​ര​ത്തെ മ​ധ്യ​പ്ര​ദേ​ശി​ലെ ഛതാ​പൂ​രി​ൽ നി​ന്ന് അ​റ​സ്റ്റി​ലാ​യി​രു​ന്നു.

Related posts

Leave a Comment