കാസര്‍കോട്: ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്നശേഷം ഉപേക്ഷിച്ചു. ഇന്ന് പുലർച്ചെ മൂന്നിന് പടന്നക്കാട് ഒഴിഞ്ഞവളപ്പിലാണ് സംഭവം.
പുലർച്ചെ കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാൻ പുറത്തേക്ക് പോയിരുന്നു. ആ സമയത്ത് അടുക്കള ഭാഗത്തെ കതക് തുറന്നാണ് കുട്ടിയെ കൊണ്ടുപോയതെന്നാണ് വിവരം. കുട്ടിയുടെ കമ്മൽ നഷ്ടപ്പെട്ടിട്ടുണ്ട്. മോഷണത്തിനു ശേഷം അക്രമി കുട്ടിയെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. ഒടുവിൽ നാട്ടുകാരുടെ തിരച്ചിലിനൊടുവിൽ കുട്ടിയെ കണ്ടെത്തി.
പെൺകുട്ടിയുടെ കാതിനും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ പെൺകുട്ടി കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് അന്വേഷണം ആരംഭിച്ചു.