പണിപാലും വെള്ളത്തില്‍ കിട്ടി ! ചായക്കടയില്‍ ഇരുന്നു വാചകമടിച്ചപ്പോള്‍ തൊട്ടപ്പുറത്ത് മഫ്ടിയില്‍ വിന്നിരുന്ന പോലീസുകാരനെ മനസിലായില്ല; വന്‍ കിഡ്‌നി റാക്കറ്റിനെ പോലീസ് ഉദ്യോഗസ്ഥന്‍ കുടുക്കിയതിങ്ങനെ

പണി പാലും വെള്ളത്തില്‍ കിട്ടുമെന്ന് പറയാറില്ലേ. ഏതാണ്ട് അങ്ങനെയൊരു സംഭവമാണ് ഇവിടെയും നടന്നത് പാലും വെള്ളത്തില്‍ അല്‍പം തേയില ചേര്‍ന്ന് ചായയായെന്നു മാത്രം.വഴിവക്കിലെ ചായക്കടയില്‍ നിന്ന് ചായ കുടിക്കുന്നതിനിടെയാണ് പോലീസ് ആ പോലീസ് ഉദ്യോഗസ്ഥന്‍ യാദൃച്ഛികമായി അവരുടെ സംഭാഷണം ശ്രദ്ധിച്ചത്. ഇതോടെ വലയിലായതാവട്ടെ വന്‍ കിഡ്‌നി റാക്കറ്റും.

ഹരിദ്വാര്‍ റാണിപൂര്‍ സ്‌റ്റേഷനിലെ പോലീസ് കോണ്‍സ്റ്റബിള്‍ പങ്കജ് ശര്‍മ്മയാണ് വെറുതെ കേട്ട ഒരു സംഭാഷണത്തിന് പുറകെ പോയി സംസ്ഥാനത്തെ തന്നെ വന്‍ കിഡ്‌നി റാക്കറ്റിനെ വലയിലാക്കിയത്.പങ്കജ് ശര്‍മ്മയുടെ ബുദ്ധിപരമായ നീക്കത്തിന് ആദരമെന്നോണംവരും വര്‍ഷത്തെ നല്ല പോലീസ് ഉദ്യോഗസ്ഥനുള്ള അവാര്‍ഡിനായി ഹരിദ്വാര്‍ പോലീസ് ഇയാളുടെ പേര് സമര്‍പ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. റാണിപൂര്‍ പോലീസ് സ്‌റ്റേഷനിലേക്ക് നിയമിതനായ പങ്കജ് ശര്‍മ്മ തന്റെ പ്രഭാത നടത്തത്തിന് ശേഷം വഴിവക്കിലെ കടയില്‍ ചായകുടിക്കാന്‍ കയറിയത്. സാധാരണ വേഷത്തിലായത് കൊണ്ട് ആര്‍ക്കും പങ്കജിനെ മനസിലായുമില്ല. ഇതിനിടെ അടുത്ത ഏതോ ഒരു ആശുപത്രിയിലെ കിഡ്‌നി റാക്കറ്റിനെ കുറിച്ച് രണ്ട് പേര്‍ കാര്യമായി സംസാരിക്കുന്നത് ശര്‍മ്മയുടെ ശ്രദ്ധയില്‍പെട്ടു. ആശുപത്രിയുടെ പേര് ഇവര്‍ പറഞ്ഞിരുന്നില്ലെങ്കിലും കിഡ്‌നി റാക്കറ്റ് പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചായിരുന്നു സംസാരം. പിന്നീട് ഇതിനെ കുറിച്ച് പങ്കജ് ശര്‍മ്മ തന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് സംസാരിക്കുകയും ചെയ്തു.

ശര്‍മ്മയുടെ വിവരത്തെ തുടര്‍ന്ന് പോലീസ് സൂപ്രണ്ടിന്റെ നിര്‍ദേശത്തോടെ ഒരു താല്‍ക്കാലിക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. തുടര്‍ന്നാണ് ലത്താപ്പുര്‍ ഭാഗത്തെ ഗംഗോത്രി ചാരിറ്റബിള്‍ ആശുപത്രിയിലാണ് സംഭവം നടക്കുന്നതെന്ന് അന്വേഷണ ഉദ്യഗസ്ഥര്‍ക്ക് മനസിലായി. ഒരു മാസത്തിന് ശേഷം ഇതുമായി ബന്ധമുള്ള വ്യക്തിയെ സെപ്റ്റംബര്‍ പത്താംതീയതി അറസ്റ്റ് ചെയ്യുകയും ചെയ്തു.
കിഡ്‌നിയെടുക്കേണ്ട വ്യക്തിയെ ആശുപത്രിയില്‍ എത്തിക്കുന്ന എസ്.യു.വിയിലെ െ്രെഡവറെ തന്നെയാണ് ആദ്യം പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇതുമായി ബന്ധപ്പെട്ട അഞ്ച് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. ഒരു ചായകുടി വരുത്തിവച്ച വിന അല്ലാതെന്തു പറയാന്‍.

 

Related posts