മ​ധ്യ​വ​യ​സ്‌​ക​യെ ഓ​ട്ടോ​യി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വം; പ്ര​തി പോ​ലീ​സ് പി​ടി​യി​ൽ

കൊ​ച്ചി: എ​റ​ണാ​കു​ളം നോ​ര്‍​ത്ത് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തു നി​ന്ന് 56 കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ലെ പ്ര​തി പോ​ലീ​സ് പി​ടി​യി​ൽ. ‌

ഡി​സം​ബ​ർ 13 ന് ​ഫി​ർ​ദൗ​സ് അ​ലി എ​ന്ന​യാ​ൾ  ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി​യാ​ണ് സ്ത്രീ​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

കൊ​ച്ചി​യി​ൽ ജോ​ലി നോ​ക്കി മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഇ​വ​രെ മെ​ട്രോ സ്‌​റ്റേ​ഷ​നി​ൽ എ​ത്തി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് ഓ​ട്ടോ​യി​ൽ ക​യ​റ്റി.

തു​ട​ർ​ന്ന് റെ​യി​ൽ​വേ യാ​ർ​ഡി​ന് സ​മീ​പ​ത്തെ ച​തു​പ്പി​ലേ​ക്ക് കൊ​ണ്ടു​പോ​യി പ്ര​തി ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. 

വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ് കൊ​ച്ചി​യി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ​പ​രി​ക്കേ​റ്റ സ്ത്രീ ​ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. 

 

Related posts

Leave a Comment