കുട്ടികളോട് അമിതസംരക്ഷണം ആവശ്യമുണ്ടോ?

എല്ലാ വെല്ലുവിളികളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനു പകരം പ്രതികൂല സാഹചര്യങ്ങളെ സ്വതന്ത്രമായി കൈകാ ര്യം ചെയ്യാന്‍ അവരെ പഠിപ്പിക്കുക എന്ന താണ് യഥാര്‍ഥ സംരക്ഷണം.( “Let your children learn and unlearn on their own, let them fall and stand up on their own.”എന്നത് എല്ലാ മാതാപിതാക്കളും ഓര്‍ക്കുക.)

മാതാപിതാക്കള്‍ അമിത സംരക്ഷണം നല്‍കി കുട്ടികളെ സുരക്ഷിതമായും സന്തോഷ ത്തോടെയും നിലനിര്‍ ത്താനാണ് ഉദ്ദേശിക്കു
ന്നതെങ്കിലും അവരുടെ അമിതമായ ജാഗ്രത കുട്ടികളുടെ ശരിയായ വളര്‍ച്ചയ്ക്ക് തിരിച്ചടിയാകുന്നു.
അമിത സംരക്ഷണം നല്‍കാനുള്ള കാരണങ്ങള്‍
1. ദീര്‍ഘകാലത്തെ കാത്തിരിപ്പിനു
ശേഷം ജനിച്ച കുട്ടി: വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം ലഭിച്ച കുട്ടിയാണെങ്കില്‍ മാതാപിതാക്കള്‍ പലപ്പോഴും അമിത ജാഗ്രത പുലര്‍ത്തുന്നു.

2. ഒണ്‍ലി ചൈല്‍ഡ് സിന്‍ഡ്രോം: ഒരേയൊരു കുട്ടിയാണ് ഉള്ളതെങ്കില്‍ അമിതമായി സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകത മാതാപിതാക്കള്‍ക്ക് തോന്നിയേക്കാം.
3. സിംഗിള്‍ പാരന്‍റിംഗ്: അമ്മയുടെയോ അച്ഛന്‍റെയോ മാത്രം സംരക്ഷണത്തില്‍ വളരുന്ന കുട്ടികള്‍ ആണെങ്കില്‍ അവരുടെ കാര്യത്തില്‍ രക്ഷിതാവ് അമിത സംരക്ഷണം നല്‍കുന്ന സാഹചര്യം ഉണ്ടാകാം.

4.അപ്പൂപ്പനും അമ്മൂമ്മയും കുട്ടികളെ വളര്‍ത്തുമ്പോള്‍: പഴയ തലമുറയിലെ ആള്‍ക്കാരില്‍ സംരക്ഷണ സമീപനം കൂടുതലായി കാണാറുണ്ട്.

കുട്ടികളുടെ ആദ്യ അധ്യാപകരെന്ന നിലയില്‍ മാതാപിതാക്കള്‍ കുട്ടികളുടെ സ്വഭാവ രൂപവത്കരണത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അവരുടെ മാര്‍ഗ നിർദേശം നിര്‍ണായകമാണ്. എന്നാല്‍ അമിതമായി സംരക്ഷണം നല്‍കുന്നത് ഭാവിയില്‍ പല പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കും.
(തുടരും)

വിവരങ്ങൾ:
രശ്മി മോഹൻ എ.
ചെൽഡ് തെറാപ്പിസ്റ്റ്
എസ് യുറ്റി ഹോസ്പിറ്റൽ
പട്ടം, തിരുവനന്തപുരം

Related posts

Leave a Comment