തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് കുട്ടികളുമായി പൊതുസ്ഥലത്ത് വരുന്ന രക്ഷകർത്താക്കൾക്കെതിരെ പോലീസ് നിയമനടപടിയും പിഴയും ചുമത്തുമെന്ന പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഡിജിപിയുടെ ഓഫീസ് അറിയിച്ചു.
പത്തു വയസിൽ താഴെയുള്ള കുട്ടികളെ പൊതുസ്ഥലത്തു കൊണ്ടു വന്നാൽ 2000 രൂപ പിഴയീടാക്കുമെന്ന് സമൂഹ മാധ്യമങ്ങളിലും ചില ഓൺലൈൻ മാധ്യമങ്ങളിലും വാർത്ത വന്നിരുന്നു.
ഇതേ തുടർന്നാണ് ഇത്തരം പ്രചാരണങ്ങൾ തെറ്റാണെന്ന് പോലീസ് വെളിപ്പെടുത്തിയത്. രക്ഷകർത്താക്കൾക്കെതിരെ നടപടിയെടുക്കാനും പിഴചുമത്താനും തീരുമാനിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു.