തിരുവനന്തപുരം: കിഫ്ബിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച് പിണറായി വിജയൻ. വോട്ടെണ്ണൽ ദിനത്തിൽ ഫലപ്രഖ്യാപനത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം കിഫ്ബിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ചത്.
50,000കോടി രൂപയുടെ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട സ്ഥാനത്ത് 63,000 കോടിയിലേറെ രൂപയുടെ വികസനപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
സംസ്ഥാന ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത വികസനദൗത്യമാണിതെന്നും എന്നിട്ടും കിഫ്ബിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ് പലഭാഗത്തുനിന്നും ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.