ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കി​ക്ക് ബോ​ക്സിം​ഗി​ൽ സ്വ​ർ​ണം ക​ര​സ്ഥ​മാ​ക്കി നി​ദാ ഫാ​ത്തി​മ

കാ​ഞ്ഞി​ര​പ്പ​ള്ളി: എ​തി​രാ​ളി​ക​ളെ ഇ​ടി​ച്ചു​വീ​ഴ്ത്തി കി​ക്ക് ബോ​ക്സിം​ഗ് ടൂ​ർ​ണ​മെ​ന്‍റി​ൽ സ്വ​ർ​ണം ക​ര​സ്ഥ​മാ​ക്കി കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി നി​ദാ ഫാ​ത്തി​മ. വേ​ൾ​ഡ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കി​ക്ക് ബോ​ക്സിം​ഗ് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ ന​ട​ന്ന നാ​ലാ​മ​ത് വാ​ക്കോ ഇ​ന്ത്യ ഓ​പ്പ​ൺ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കി​ക്ക് ബോ​ക്സിം​ഗ് ടൂ​ർ​ണ​മെ​ന്‍റി​ലാ​ണ് നി​ദാ ഫാ​ത്തി​മ സ്വ​ർ​ണ മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യ​ത്.

44 കി​ലോ​യി​ൽ താ​ഴെ​യു​ള്ള ജൂ​ണി​യ​ർ കാ​റ്റ​ഗ​റി ഫു​ൾ കോ​ണ്ടാ​ക്‌​ട് വി​ഭാ​ഗ​ത്തി​ൽ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ താ​ര​ങ്ങ​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് നി​ദാ സുവ​ർ​ണ​നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​ത്.

ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ൽ അ​ഞ്ചു​വ​രെ ഡ​ൽ​ഹി ഇ​ന്ദി​രാ​ഗാ​ന്ധി ഇ​ൻ​ഡോ​ർ കോം​പ്ല​ക്സി​ലാ​യി​രു​ന്നു 20 രാ​ജ്യ​ങ്ങ​ളി​ലെ താ​ര​ങ്ങ​ൾ മാ​റ്റു​ര​ച്ച​ത്. 2024ൽ ​കോ​ഴി​ക്കോ​ട്ടു ന​ട​ന്ന 46 കി​ലോ​യി​ൽ താ​ഴെ​യു​ള്ള ഓ​ർ​ഡ​ർ കേ​ഡ​റ്റ്സ് വി​ഭാ​ഗ​ത്തി​ൽ ലൈ​റ്റ് കോ​ണാ​ക്‌​ട് വി​ഭാ​ഗ​ത്തി​ലും തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന ഖേ​ലോ ഇ​ന്ത്യ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണ മെ​ഡ​ലും ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു.

എ.​എ​സ്. വി​വേ​ക്, ആ​ർ. രാ​ഹു​ൽ, റെ​യി​സ് എം. ​സ​ജി, എ​സ്. ആ​ദ​ർ​ശ്, എം.​എ​സ്. സ​ഞ്ജു എ​ന്നി​വ​രാ​യി​രു​ന്നു കോ​ച്ചു​മാ​ർ. ഇ​തി​ന​കം ത​ന്നെ നി​ര​വ​ധി ജി​ല്ലാ, സം​സ്ഥാ​ന ത​ല​ങ്ങ​ളി​ൽ വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്. കാ​ഞ്ഞി​ര​പ്പ​ള്ളി ക​ല്ലു​ങ്ക​ൽ വീ​ട്ടി​ൽ നി​യാ​സ്-​ന​സി​യാ ദ​മ്പ​തി​ക​ളു​ടെ മ​ക​ളും കാ​ഞ്ഞി​ര​പ്പ​ള്ളി ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യു​മാ​ണ് നി​ദാ.

Related posts

Leave a Comment