ബലാത്സംഗ കേസില്‍ പ്രതിയായ ഗുര്‍മീത് ഗുര്‍മീത് റാം റഹീം അകത്തായതില്‍ സന്തോഷിക്കുന്നവര്‍ ഒരു പാടു പേരുണ്ടാവാം. ആ പേരുകളില്‍ വിട്ടുപോവരുതാത്ത ഒരാളാണ് കോമഡി താരം കിക്കു ഷര്‍ദ. പ്രശസ്ത ടിവി പ്രോഗാമിലൂടെ ശ്രദ്ധേയനായ കിക്കു ഷര്‍ദ 13 ദിവസം ജയിലില്‍ കഴിയേണ്ടി വന്നത് ഗുര്‍മീത് ഗുര്‍മീത് റാം റഹീം കാരണമാണ്. കോമഡി നൈറ്റ്സ് വിത്ത് കപിലില്‍ ഗുര്‍മീതിനെ അനുകരിച്ചതാണ് കിക്കു ഷര്‍ദ ജയിലില്‍ പോവാന്‍ കാരണമായത്. കിക്കു ഗുര്‍മീതിനെ അനുകരിച്ചതോടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഗുര്‍മീതിന്റെ അനുയായികള്‍ കിക്കുവിനെതിരെ പരാതി കൊടുത്തിരുന്നു.
2015 ഡ്സംബര്‍ 27 നാണ് ഗുര്‍ദീപിനെ അനുകരിക്കുന്ന രീതിയിലുള്ള തീരെ ചെറിയ ദൈര്‍ഘ്യമുള്ള പ്രകടനം സംപ്രേക്ഷണം ചെയ്തത്. ജീവിതമാര്‍ഗം ഇല്ലാതാക്കുമെന്നും കൊല്ലുമെന്നുമുള്ള ഭീഷണി വേറെയും. ജയിലില്‍ നിന്ന് വന്നതിന് ശേഷം ഗുര്‍മീതിന്റെ അനുയായികളോട് മാപ്പ് പറഞ്ഞാണ് വിവാദത്തില്‍ നിന്ന് കിക്കു കഷ്ടിച്ച് രക്ഷപ്പെട്ടത്. അജിനോമോട്ടോ ഇല്ലാതെ സമാധാനത്തോടെ ചൈനീസ് ഭക്ഷണം കഴിക്കുന്നുവെന്ന കുറിപ്പോടെ ഭാര്യക്കൊപ്പമുള്ള ഫോട്ടോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തായിരുന്നു, ഗുര്‍മീത് റാം റഹീം അറസ്റ്റിലായപ്പോള്‍ കിക്കുവിന്റെ പ്രതികരണം.
മാത്രമല്ല ആള്‍ദൈവങ്ങള്‍ക്കെതിരെ ശക്തമായി നിലപാടെടുത്ത ട്വിങ്കിള്‍ ഖന്നയെ തന്റെ ഫോട്ടോയ്ക്ക് ടാഗ് ചെയ്യാനും കിക്കു മറന്നില്ല. ഇങ്ങനെയൊക്കെയല്ലേ സന്തോഷം പ്രകടിപ്പിക്കാന്‍ സാധിക്കുകയുള്ളു. കിക്കുവിനെപ്പോലെ എത്രയധികം ആളുകള്‍ ഗുര്‍മീതിന് ലഭിച്ച ശിക്ഷയില്‍ രഹസ്യമായി സന്തോഷിക്കുന്നുണ്ടെന്ന് ആര്‍ക്കറിയാം…ഗുര്‍മീതിന്റെ വിധി വന്നപ്പോള്‍ മുതല്‍ ആളുകള്‍ കാത്തിരുന്നത് കിക്കുവിന്റെ പ്രതികരണത്തിനായിരുന്നു. ഏതായാലും ആളുകള്‍ പ്രതീക്ഷിച്ച രീതിയില്‍ തന്നെ വളരെ രസകരമായ മറുപടി തന്നെ കിക്കു ട്വിറ്ററിലൂടെ നല്കി.
Enjoying a peaceful Chinese meal with no monosodium glutamate ?@mrsfunnybones ??@priyankasharda3 pic.twitter.com/bCpLIwpVLs
— kiku sharda (@kikusharda) August 28, 2017
Interesting day ….. My profession allows me to be different people . Love it. pic.twitter.com/11Gur4Wihz
— kiku sharda (@kikusharda) December 12, 2015