മലയാളികളെ ലിപ്സിങ്ക് വീഡിയോകളിലൂടെ ഞെട്ടിച്ച ടാർസാനിയൻ താരം കിലി പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുകയാണ്. ഇപ്പോഴിതാ മീശമാധവൻ എന്ന ചിത്രത്തിലെ ‘കരിമിഴി കുരുവിയെ’ എന്ന ഗാനവുമായാണ് കിലി പോൾ എത്തിയിരിക്കുന്നത്. പാട്ടിന് അതിശയിപ്പിക്കുന്ന ലിപ്സിങ്കാണ് കിലി നൽകിയിരിക്കുന്നത്.
ഇത്തരത്തിലുള്ള മലയാളം പാട്ടുകളുടെ ലിപ്സിങ്ക് വീഡിയോകൾ ചെയ്യുന്ന കിലി പോളിന് കേരളത്തിൽ നിരവധി ആരാധകരാണ് ഉള്ളത്. ഈ വീഡിയോയും മലയാളി ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
മലയാളികൾ കിലിയെ സ്നേഹത്തോടെ ഉണ്ണിയേട്ടൻ എന്നാണ് വിളിക്കുന്നത്. ഉണ്ണിയേട്ടൻ എന്ന അടിക്കുറിപ്പോടെയാണ് കിലി പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നതും.
മലയാളികളുടെ സ്വന്തം ഉണ്ണിയേട്ടന് അഭിനന്ദനങ്ങൾ അറിയിച്ച് നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. ഇന്ത്യയില് മാത്രമല്ല ലോകമെങ്ങും നിരവധി ആരാധകരാണ് കിലിയ്ക്ക് ഉള്ളത്.