തിരുവന്തപുരം: റിട്ടയേർഡ് ഹെഡ്മാസ്റ്ററെ നടുറോഡിൽ ലാത്തിക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ കിളിമാനൂർ എസ്ഐ ബി.കെ. അരുണിന് സസ്പെൻഷൻ. എസ്ഐ അകാരണമായി അധ്യാപകനായ വിജയകുമാറിനെ മർദിച്ചെന്ന ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റൂറൽ എസ്പി പി.കെ. മധുവാണ് നടപടിയെടുത്തത്.
കഴിഞ്ഞമാസം 28ന് രാത്രി ഒന്‍പതുമണിയോടെയാണു മര്‍ദനം നടന്നത്. കിളിമാനൂർ ചൂട്ടയിൽ വച്ച് വീട്ടിലേക്ക് പോകാൻ വിജയകുമാർ ഓട്ടോ കാത്ത് നിന്നപ്പോള്‍ ജീപ്പിലെത്തിയ എസ്ഐ അരുണ്‍ ലാത്തിവീശി അടിച്ചുവെന്നായിരുന്നു പരാതി. ലാത്തിയടിയില്‍ വിജയകുമാറിന് സാരമായി പരിക്കേറ്റിരുന്നു.