വൈപ്പിൻ:ട്രോളിംഗ് നിരോധനം പിൻവലിച്ചതിനുശേഷം കടലിൽ പോയ മത്സ്യബന്ധന ബോട്ടുകൾ തിരികെ എത്തിയത് നിറയെ കിളിമീനും കിനാവള്ളിയുമായി.
കാലാവസ്ഥ മോശമായതിനാൽ ബോട്ടുകൾ പലതും നേരത്തെ തീരമണഞ്ഞിരുന്നു.
മുനന്പത്തെ രണ്ട് ഹാർബറുകളിലുമായി 100ൽ പരം ബോട്ടുകളാണ് അടുത്തത്. ഇന്നലെ രാവിലെയാണ് മത്സ്യ കച്ചവടം നടന്നത്.
കാളമുക്ക് മുരുക്കുംപാടം മേഖലകളിലും 30 ഓളം ബോട്ടുകൾ എത്തിയിരുന്നു. കാളമുക്കിൽ തിങ്കളാഴ്ച വൈകുന്നേരം തന്നെ കച്ചവടവും നടന്നു.
ഇടത്തരം കിളിമീനുകളാണ് മിക്കബോട്ടുകൾക്കും ലഭിച്ചത്. കാലാവസ്ഥ മോശമായതിനാൽ മിക്ക ബോട്ടുകളും രണ്ടോ മൂന്നോ വലകൾ വലിച്ചശേഷം കിട്ടിയ മത്സ്യവുമായി മടങ്ങുകയായിരുന്നു.