കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയ കളിമീന്‍ വില്‍പ്പന വ്യാപകം. കിളിമീന്‍ കഴിച്ചവര്‍ക്ക് ഛര്‍ദിയും നിലയ്ക്കാത്ത വയറിളക്കവും. ഇത് കളിമീനിന്റെ സീസണ്‍ അല്ലായിരുന്നിട്ടും സംസ്ഥാനത്ത് കിളിമീന്‍ സുലഭമായി ലഭിക്കുന്നുണ്ട്. കിളിമീന്‍ തല്‍ക്കാലത്തേക്ക് ഉപയോഗിക്കരുതെന്ന് ജനങ്ങള്‍ക്ക് ഭക്ഷ്യ സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. സംസ്ഥാനങ്ങളില്‍നിന്നുള്ള മീന്‍ എടുക്കുന്നത് ഏജന്റുമാര്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. മാര്‍ക്കറ്റുകളിലും വഴിയോര കച്ചവട കേന്ദ്രങ്ങളിലും സുലഭമായി ലഭിക്കുന്ന ചെങ്കലവ കേരളത്തിനു പുറത്തു നിന്നാണ് എത്തുന്നത്. വാടി, നീണ്ടകര, ശക്തികുളങ്ങര എന്നിവിടങ്ങളില്‍നിന്നു കഴിഞ്ഞദിവസം കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ക്ക് ചെങ്കലവ കിട്ടിയിരുന്നില്ല. ഇത് ചെങ്കലവയുടെ സീസണ്‍ അല്ലെന്ന് തൊഴിലാളികളും സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍, ജില്ലയില്‍ പലയിടത്തും ചെങ്കലവ സുലഭമായി ലഭിക്കുന്നുണ്ട്. തൂത്തുക്കുടി, മംഗലാപുരം തുടങ്ങിയ പ്രദേശങ്ങളില്‍നിന്നാണ് വന്‍തോതില്‍ സംസ്ഥാനത്തേക്ക് മീന്‍ എത്തുന്നത്. മുമ്പ് വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ മീനുകളില്‍നിന്ന് ഫോര്‍മാലിന്‍ കണ്ടെത്തിയിരുന്നു. വന്‍തോതില്‍ പഴകിയ മീനുകളും … Continue reading കിളിമീന്‍ കഴിച്ചവരുടെ ‘കിളി’ പോയി! ചുമ്മാകിട്ടിയാലും കിളിമീന്‍ (ചെങ്കലവ) വീട്ടില്‍ കയറ്റരുതേ…; കഴിച്ചവര്‍ക്ക് നിലയ്ക്കാത്ത ഛര്‍ദിയും വയറിളക്കവും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed