ഞങ്ങളുടെ ജീവിതം നശിപ്പിക്കുകയാണ് ചിലര്‍, ആ ദിവസത്തില്‍ കിളിനക്കോടില്‍ സംഭവിച്ച അങ്ങനെയൊന്നുമല്ല, കാര്യങ്ങള്‍ കൃത്യമായി പറഞ്ഞുകൊണ്ട് സെല്‍ഫി വീഡിയോ എടുത്ത യുവതി കരഞ്ഞുകൊണ്ട് പറയുന്നു

മലപ്പുറം കിളിനക്കോടില്‍ കല്യാണവീട്ടിലെത്തിയ പെണ്‍കുട്ടികളെ അപമാനിച്ചുകൊണ്ട് സോഷ്യല്‍മീഡിയയില്‍ ഒരു വീഡിയോ പറന്നു നടക്കുകയാണ്. നാടിനെ അപമാനിച്ച് പെണ്‍കുട്ടികള്‍ വീഡിയോ ഇട്ടെന്ന പരാതിയില്‍ കേസ് പോലീസ് സ്‌റ്റേഷന്‍ വരെയെത്തി. കാര്യങ്ങള്‍ പരിധിവിട്ടതോടെ ആ പെണ്‍കുട്ടികളുടെ ജീവിതം പോലും തുലാസിലായി. സംഭവത്തില്‍ ആറുപേര്‍ക്കെതിരേ പോലീസ് കേസുമെടുത്തു.

ഇപ്പോള്‍ സംഭവത്തെപ്പറ്റി ആ വീഡിയോയെടുത്ത യുവതി തന്നെ കാര്യങ്ങള്‍ വിശദീകരിക്കുകയാണ്. അവര്‍ പറയുന്നതെങ്ങനെ- ഞങ്ങള്‍ ആ നാടിനെ കൊള്ളിലാതാക്കാന്‍ ചെയ്തതല്ല ആ വീഡിയോ. കൂട്ടുകാര്‍ക്കൊപ്പം ചുമ്മ രസത്തിന് എടുത്തതാണ്. അന്ന് എന്താ സംഭവിച്ചതെന്ന് ഞാന്‍ പറയാം. ഞങ്ങള്‍ ഫ്രണ്ടിന്റെ കല്യാണത്തിന് പോയതാണ്. 12 ഗേള്‍സും നാലു ബോയ്‌സും. ഞങ്ങള്‍ ഫ്രണ്ടിന്റെ കൂടെ എല്ലാവരും സെല്‍ഫി എടുത്തു.

കല്യാണത്തിന് 1.30നാണ് ഞങ്ങള്‍ അവിടെയെയത്തിയത്. ഞങ്ങള്‍ കല്യാണപ്പെണ്ണിനൊപ്പം സെല്‍ഫിയെടുത്തു. പിന്നെ 2.15ഓടെ അവിടെനിന്നും ഇറങ്ങി. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ബോയ്‌സ് ബൈക്കില്‍ പോയി. ഞങ്ങള്‍ ഗേള്‍സ് നടന്നു പോകുകയായിരുന്നു. അവിടെ രണ്ടുമണിക്കൂര്‍ കൂടുമ്പോഴാണ് ബസ് വരുന്നത്. ഞങ്ങള്‍ ഒരു സ്റ്റാന്‍ഡില്‍ 2.45 വരെ കാത്തിരുന്നു. അപ്പോള്‍ ഒരു വ്യക്തി വന്നു മോശമായി വര്‍ത്തമാനം പറഞ്ഞു.

കല്യാണം കൂടാന്‍ വന്നതാണെങ്കില്‍ അതൂകൂടി പോകണം എന്നുപറഞ്ഞു. അയാള്‍ മോശമായി പലതും പറഞ്ഞു. പിന്നെ മൂന്നു കിലോമീറ്ററോളം നടന്നപ്പോള്‍ അയാള്‍ വീണ്ടും പുറകെ വന്നു. അയാള്‍ വീഡിയോ എടുത്തു. നിങ്ങളുടെ നാട്ടിലൊക്കെ എത്തിക്കുമെന്നും പറഞ്ഞു. അതോടെ ഞങ്ങള്‍ വേഗം നടന്നുപോയി. അങ്ങനെ നടക്കുന്നവഴിക്കാണ് തമാശയ്ക്കായി ക്ലാസ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യാന്‍ എടുത്ത വീഡിയോയാണത്. കൂട്ടുകാര്‍ക്ക് വേണ്ടി മാത്രം. നാട്ടുകാരെ മോശമാക്കി പറയാന്‍ വേണ്ടി എടുത്തതല്ല.

20 പേര്‍ മാത്രമുള്ള ഗ്രൂപ്പില്‍ ഇട്ടതാണ്. ഗ്രൂപ്പിലെ ആരുടെയോ കൈയില്‍നിന്ന് വീഡിയോ ലീക്കായി. അതുകഴിഞ്ഞതോടെ ഞങ്ങളുടെ ജീവിതം തന്നെ താറുമാറായി. ഞങ്ങള്‍ മനസുകൊണ്ടു പോലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് നടന്നത്. അതോടെ വേങ്ങര പോലീസ് സ്‌റ്റേഷനില്‍ പരാതി നല്കാന്‍ പോയി. അവിടെവച്ചു പോലും പലരും ഞങ്ങളെ മോശമാക്കി പറഞ്ഞു. അവിടെവച്ച് വീഡിയോ എടുത്തയാള്‍ മാപ്പുംപറഞ്ഞു. ഞങ്ങള്‍ വേറെ കാര്യത്തിനാണ് വന്നത്. എന്തൊക്കെയോ ചെയ്തു എന്നൊക്കെ പറഞ്ഞു പലരും പറഞ്ഞു പരത്തി. ഇനിയെങ്കിലും ഞങ്ങളെ സമാധാനത്തോടെ വിടണം. ആ വീഡിയോ പ്രചരിപ്പിക്കരുത്- കണ്ണുനീരോടെ ആ പെണ്‍കുട്ടി പറയുന്നു.

Related posts