മലയാളികളെ ഇന്നും ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന സിനിമയാണ് കിലുക്കം. എത്ര കണ്ടാലും മടുക്കാതെ, ഇപ്പോഴും പ്രിയപ്പെട്ട സിനിമകളുടെ പട്ടികയിൽ മലയാളി സൂക്ഷിക്കുന്ന ചിത്രം കൂടിയാണ് കിലുക്കം.
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി, തിലകന്, ഇന്നസെന്റ്, മുരളി തുടങ്ങിയ വന്‍ താരനിരയെ അണിനിരത്തി പ്രിയദര്ശന് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്.
തിയറ്ററുകളില്‍ ചിരി പടര്‍ത്തി 300 ഓളം ദിവസമാണ് ചിത്രം ഓടിയത്.
ചിത്രവുമായി ബന്ധപ്പെട്ട ഒരു അണിയറക്കാര്യമാണ് സോഷ്യല്‍ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്.
കിലുക്കത്തില്‍ രേവതിക്ക് പകരം അഭിനയിക്കേണ്ടിയിരുന്നത് മറ്റൊരു നടിയായിരുന്നു എന്നാണ് പഴയൊരു പത്രറിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
അമലയെ ആയിരുന്നു പ്രിയദര്ശന് ചിത്രത്തിലേക്ക് ആദ്യം കാസ്റ്റ് ചെയ്ത നായിക. എന്റെ സൂര്യപുത്രിയ്ക്ക്, ഉള്ളടക്കം തുടങ്ങിയ മലയാളം ചിത്രങ്ങളില്‍ അഭിനയിച്ച് മലയാളത്തില്‍ അമല സജീവമായി നില്ക്കുന്ന സമയം ആയിരുന്നു അത്.
എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ടുപോയപ്പോള്‍ അമലയ്ക്ക് അസൗകര്യങ്ങള്‍ ഉണ്ടാവുകയും പകരം രേവതിയെ നായികയായി നിശ്ചയിക്കുകയുമായിരുന്നു.
മോഹന്‍ലാല്‍ വലിയൊരു അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതാണ് പുറത്തുവരുന്ന മറ്റൊരു സംഭവം.
ഊട്ടിപ്പട്ടണം… ഗാനത്തിലെ മോഹന്‍ലാല്‍ ട്രെയിനിനു മുകളില്‍ നിന്നും ഡാന്‍സ് ചെയ്യുന്ന രംഗം ഷൂട്ട് ചെയ്യുന്നതിനിടയില്‍ ഇലക്ട്രിക് കന്പിയില്‍ തട്ടാതെ രക്ഷപ്പെട്ടതാണ് സംഭവം.
പ്രൊഡക്ഷന്‍ ടീമിന്റെ ശ്രദ്ധയില്‍ പെടാതിരുന്ന ഇലക്ട്രിക് കന്പി ജഗതി ശ്രീകുമാർ കാണുകയും മോഹന്‍ലാലിനോട് പറയുകയും ഉടന്‍ തന്നെ അദ്ദേഹം,
മറ്റൊന്നും ചിന്തിക്കാതെ താഴ്ന്ന് കിടക്കുകയും ചെയ്തത് കൊണ്ടാണ് ജീവന് പോലും നഷ്ടപ്പെടാന്‍ സാധ്യതയുള്ള ആ വലിയ അപകടത്തില്‍ നിന്നു രക്ഷപ്പെട്ടതെന്നും പ്രിയദര്ശന് പറയുന്നു.