സൂര്യനാരായണൻ
അവസാനം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. എന്നാൽ ഇത് തങ്ങൾ അന്വേഷിച്ച് കൊണ്ടിരിക്കുന്ന വ്യക്തിയാണെന്ന് പോലീസിന് അറിയില്ലായിരുന്നു. സാക്രാമെന്റോയിൽ വച്ചായിരുന്നു ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസ് കണ്ടെത്തിയത്. അതേസമയം വാർത്ത പുറത്തുവന്നതോടെ കലിഫോർണിയ മുഴുവൻ കടുത്ത ഭയത്തിലാണ്.
40 വർഷത്തോളമായി കലിഫോർണിയ പോലീസ് ഒരു കുറ്റവാളിയെ തിരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. അയാളുടെ പേരോ മേൽവിലാസമോ പോലും പോലീസിന് അറിയില്ലായിരുന്നു എന്നതാണ് രസകരമായ കാര്യം. എന്നാൽ അയാൾ എന്തെല്ലാമാണ് ചെയ്തു കൂട്ടിയതെന്ന് അറിഞ്ഞാൽ അമേരിക്ക വിറച്ചുപോകും. അതാലോചിക്കാൻ പോലും പലർക്കും ഭയമാണ്. 1970-80കളിലായി രാജ്യത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ സീരിയൽ കില്ലറെയായിരുന്നു പോലീസ്തെരഞ്ഞുകൊണ്ടിരുന്നത്.
ഗോൾഡൻ സ്റ്റേറ്റ് കില്ലറെന്നാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. ജോസഫ് ജയിംസ് ഡിആഞ്ചലോ എന്നാണ് മുഴുവൻ പേര്. എന്നാൽ ആർക്കും ഇയാളുടെ പേരോ രൂപമോ മറ്റു വിവരങ്ങളോ ലഭ്യമായിരുന്നില്ല. 51 സ്ത്രീകളെയാണ് ഇയാൾ ബലാത്സംഗം ചെയ്തത്. വിയറ്റ്നാം യുദ്ധത്തിൽ സിഐഎയ്ക്ക് വേണ്ടി സൈനിക വൃത്തി നടത്തിയിട്ടുണ്ട് ഡിആഞ്ചലോ. ഇവിടെ നിന്നാണ് ക്രൂരമായി ആളുകളെ കൊല്ലുകയും ബലാത്സംഗം ചെയ്യുകയും ചെയ്യുന്ന തരത്തിലേക്ക് ഇയാൾ വളർന്നത്. ഡിആഞ്ചലോ പോലീസ് വിഭാഗത്തിനുള്ളിൽ തന്നെയാണ് പ്രവർത്തിച്ചിരുന്നതെന്ന് എഫ്ബിഐ പറയുന്നു.
നിറച്ച തോക്കുമായിട്ടാണ് ഇയാൾ രാത്രിയിൽ ഇരകളെ തേടി ഇറങ്ങുന്നത്. മുഖംമൂടി ധരിച്ച് വീടുകളുടെ വാതിൽ തല്ലിത്തകർത്താണ് അകത്ത് കയറുക. അധികവും ഒരു സ്ത്രീ മാത്രം തനിച്ച് താമസിക്കുന്ന വീട്ടിലാണ് അതിക്രമം നടക്കുക. സ്ത്രീകളെ അതിക്രൂരമായിട്ടാണ് ഇയാൾ ബലാത്സംഗം ചെയ്യുക. വീട്ടിൽ പുരുഷനുണ്ടെങ്കിൽ ഇയാളെ തല്ലിച്ചതച്ച ശേഷം അടുക്കളയിലെ പാത്രങ്ങൾ ഇയാളുടെ പിൻവശത്ത് അടുക്കിവയ്ക്കും. ഇത് വീഴുകയാണെങ്കിൽ അയാളെ ആ നിമിഷം വെടിവെച്ച് കൊല്ലും. തുടർന്ന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് അതി ക്രൂരമായി കൊല്ലുകയാണ് പതിവ്. പലരെയും പിന്തുടർന്ന് കൊല്ലുന്ന ശീലവും ഇയാൾക്കുണ്ടായിരുന്നു. അതേസമയം ഇയാൾ ബലാത്സംഗം ചെയ്ത ഒരു സ്ത്രീ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.
ഇയാളൊരു സാഡിസ്റ്റാണെന്ന് പോലീസ് രേഖകൾ പറയുന്നു. ക്രൂരമായി പീഡിപ്പിച്ചു കഴിഞ്ഞ ശേഷം കൊല്ലുന്നവരിൽ നിന്ന് ഇയാൾ പണം തട്ടിയെടുക്കാറുണ്ട്. 13നും 41നും ഇടയിൽ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടതിൽ അധികവും. അതായത് ചെറിയ കുട്ടികളെ പോലും കൊല്ലുന്നതിൽ ഇയാൾക്ക് ഒരു മടിയും ഇല്ലായിരുന്നുവെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
ഇയാളെ അറസ്റ്റ് ചെയ്തത് നാലുപേരുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ്. 1978ൽ ബ്രയാൻ കാറ്റി മാഗിയോർ ദന്പതിമാരെ ക്രൂരമായി കൊലപ്പെടുത്തിയതാണ് ആദ്യത്തെകേസ്. ലൈമാൻ, ചാർലീൻ സ്മിത്ത് എന്നിവരെ 1980 കളിൽ കൊലപ്പെടുത്തിയെന്നതാണ് രണ്ടാമത്തെ കേസ്. അതേസമയം 40 വർഷത്തിന് ശേഷം മാത്രമാണ് ഈ കേസുകളിൽ തുന്പുണ്ടാക്കാൻ എഫ്ബിഐക്ക് സാധിച്ചിരിക്കുന്നത്.
ഡിആഞ്ചലോ 120ലധികം കവർച്ചകളും നടത്തിയിട്ടുണ്ട്. മുന്പുണ്ടായിരുന്ന സംഭവങ്ങളുമായി ഇയാളുടെ ഡിഎൻഎ മാച്ചാവുന്നുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. നേരത്തെ ഈ കേസിൽ പ്രതിയെ കണ്ടെത്തുന്നവർക്ക് 50000 ഡോളർ എഫ്ബിഐ വാഗ്ദാനം ചെയ്തിരുന്നു. അതേസമയം ഏതാനും മാസങ്ങൾക്ക് മുന്പാണ് പ്രതി തങ്ങളുടെ മൂക്കിൻ തുന്പത്ത് തന്നെയാണ് ജീവിക്കുന്നതെന്ന് പോലീസ് കണ്ടെത്തിയത്. തുടർന്ന് ഇയാളെ നിരീക്ഷിച്ച ശേഷമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഡിആഞ്ചലോയ്ക്ക് മൂന്ന് പെണ്കുട്ടികളുണ്ട്. ഭാര്യയുമായി പിരിഞ്ഞാണ് ഇയാൾ താമസിക്കുന്നത്. ഇവരുടെ വിവാഹമോചനവും കഴിഞ്ഞതാണ്.ഡിആഞ്ചലോയെ പിടിച്ചതറിഞ്ഞ് കലിഫോർണിയ ഭയന്നു വിറയ്ക്കുകയാണെന്ന് എഫ്ബിഐ സ്പെഷൽ ഏജന്റ് മാർകസ് നസ്റ്റണ് പറഞ്ഞു. തങ്ങൾക്കിടയിലാണ് ഇയാൾ ജീവിക്കുന്നതെന്ന് ഇവർക്ക് ഇത്രയും കാലം മനസിലായിട്ടില്ലായിരുന്നു.
പലരും നേരത്തെ സ്വയരക്ഷക്കയ്ക്കായി തോക്ക് വാങ്ങിയത് ഇയാളെ പേടിച്ചിട്ടാണെന്ന് എഫ്ബിഐ പറയുന്നു. ഇയാളെ നേരത്തെ ഓബോണ് പോലീസ് വിഭാഗം പുറത്താക്കിയതാണ്.
ഇയാൾ സാൻഫ്രാൻസിസ്കോ, സാക്രാമെൻഡോ, കലിഫോർണിയ എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും ബലാത്സംഗങ്ങളും കൊലപാതകങ്ങളും നടത്തിയിരുന്നത്. 1986ലാണ് ഇയാളുടെ പേരിലുള്ള കേസ് അവസാനമായി റിപ്പോർട്ട് ചെയ്തത്. ഇതിന് ശേഷം പോലീസ് ഇയാളുടെ താവളത്തിനായി തിരച്ചിൽ നടത്തിയിരുന്നു. അതിനിടയിലാണ് ഇയാളെ കുറിച്ച് പോലീസ് കണ്ടെത്തുന്നത്. എന്നാൽ സമീപവാസികൾക്ക് ഇയാളെ കുറിച്ച് പറയാൻ നല്ലത് മാത്രമേയുള്ളൂ.
സ്ത്രീകൾ തനിച്ചുള്ള വീടുകളിൽ കൊടുംകുറ്റവാളി
ഉച്ചകഴിഞ്ഞുള്ള സമയത്ത് സ്ത്രീകൾ തനിച്ചുള്ള വീടുകളിൽ കടന്നുചെന്ന് സ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം അവരുമായി ലൈംഗികബന്ധത്തിലേർപ്പെടുന്ന കൊടുംകുറ്റവാളി. 42കാരൻ ആയ ഖമറുസ്മാൻ സർക്കാർ ആണ് കൊടുംകുറ്റവാളി. പശ്ചിമബംഗാളിലെ ബുർദ്വാനിൽ നിന്നും അവസാനം പിടിയിലായി. . പുതുൽ മാജി എന്ന സ്ത്രീയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഖമറുസ്മാൻ പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്.2013 മുതൽ നടന്ന നിരവധി കൊലപാതകങ്ങളിൽ ഇയാൾ പ്രതിയാണ്.
ചെറുകിട വ്യാപാരിയാണ് ഖമറുസ്മാൻ.നന്നായി വേഷം ധരിച്ച് പ്രത്യക്ഷപ്പെടുന്ന ഇയാൾ ഇലക്ട്രിസിറ്റി മീറ്റർ റീഡിംഗ് ് നോക്കാനെന്ന വ്യാജേന സ്ത്രീകൾ തനിച്ചുള്ള വീടുകളിൽ കടന്നു ചെല്ലും.കയ്യിൽ കരുതിയിരിക്കുന്ന സൈക്കിൾ ചെയിനോ ഇരുന്പ് വടിയോ ഉപയോഗിച്ച് വീട്ടുകാരിയെ കൊലപ്പെടുത്തും. വീട്ടിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ച ശേഷം രക്ഷപ്പെടാറുണ്ടെങ്കിലും മോഷണമല്ല ഇയാളുടെ പ്രാഥമികലക്ഷ്യം. മധ്യവയസ്കരായ സ്ത്രീകളെയാണ് ഇയാൾ ഉന്നം വയ്ക്കുക. കൊലപ്പെടുത്തിയ ചില സ്ത്രീകളുടെ രഹസ്യഭാഗങ്ങളിൽ ഇയാൾ മൂർച്ചയേറിയ ആയുധങ്ങൾ കടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമാണ് ഖമറുസ്മാൻ.