മ​നു​ഷ്യ​നെ വി​റ​പ്പി​ച്ച കൊ​ല​യാ​ളി പ​ശു​ക്ക​ൾ; പ്ര​തി​വ​ര്‍​ഷം 4,000 ആ​ക്ര​മ​ണ​ങ്ങ​ള്‍

ഓ​രോ വ​ര്‍​ഷ​വും മൂ​വാ​യി​രം മു​ത​ല്‍ നാ​ലാ​യി​രം വ​രെ മ​നു​ഷ്യ​രെ ആ​ക്ര​മി​ക്കു​ന്ന മാ​ര​ക​മാ​യ മൃ​ഗ​മാ​യാ​ണ് പ​ശു​ക്ക​ളെ ബ്രി​ട്ട​ന്‍ ക​ണ​ക്കാ​ക്കു​ന്ന​ത്. 2018 നും 2022 ​നും ഇ​ട​യി​ൽ 30 ല​ധി​കം പേ​ർ പ​ശു​ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​താ​യി യു​കെ സ​ർ​ക്കാ​രി​ന്‍റെ ഹെ​ൽ​ത്ത് ആ​ൻ​ഡ് സേ​ഫ്റ്റി എ​ക്സി​ക്യൂ​ട്ടീ​വ് (എ​ച്ച്എ​സ്ഇ) ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

ഈ ​സെ​പ്തം​ബ​ര്‍ ഒ​ന്നാം തി​യ​തി വെ​യി​ല്‍​സി​ല്‍ പ​ശു​ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തെ തു​ട​ര്‍​ന്ന് ഒ​രു സ്ത്രീ ​കൊ​ല്ല​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് ഈ ​ക​ണ​ക്കു​ക​ള്‍ പു​റ​ത്ത് വ​ന്ന​ത്.

പ്ര​തി​വ​ര്‍​ഷം അ​ഞ്ച് മ​ര​ണ​ങ്ങ​ളാ​ണ് പ​ശു​ക്ക​ളു​ടെ ആ​ക്ര​മ​ണ​ങ്ങ​ളെ തു​ട​ര്‍​ന്ന് രാ​ജ്യ​ത്തു​ണ്ടാ​കു​ന്ന​ത്. അ​തേ​സ​മ​യം പ​ശു​ക്ക​ള്‍ പ്ര​തി​വ​ർ​ഷം മൂ​വാ​യി​രം മു​ത​ൽ നാ​ലാ​യി​രം വ​രെ ആ​ക്ര​മ​ണ​ങ്ങ​ളാ​ണ് മ​നു​ഷ്യ​ന് നേ​രെ ന​ട​ത്തു​ന്ന​തെ​ന്നും ഈ ​രം​ഗ​ത്തെ ഉ​ദ്യോ​ഗ​സ്ഥ​രും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

എ​ന്നാ​ൽ എ​ച്ച്എ​സ്ഇ​യു​ടെ ഒ​രു പ​ഠ​നം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത് ഓ​രോ വ​ർ​ഷ​വും 25 % ക​ർ​ഷ​ക​ർ​ക്ക് അ​വ​രു​ടെ ക​ന്നു​കാ​ലി​ക​ളാ​ൽ പ​രി​ക്കേ​ൽ​ക്കു​ന്നു​വെ​ന്നാ​ണ്. 

 

Related posts

Leave a Comment