മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് പ്രിയദർശൻ. പ്രിയദർശൻ സംവിധാനം ചെയ്ത പഴയ ചിത്രങ്ങൾ ഇപ്പോഴും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്.
ഇപ്പോഴിതാ കിലുക്കം ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയുണ്ടായ സംഭവം വെളിപ്പെടുത്തുകയാണ് സംവിധായകൻ പ്രിയദർശൻ.
കിലുക്കത്തിന്റെ മുപ്പതാം വാര്‍ഷിക ദിനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഷൂട്ടിംഗിന് ഇടയിൽ ജഗതി ശ്രീകുമാറിന് പരുക്ക് പറ്റിയിട്ടും അഭിനയിച്ചതിനെക്കുറിച്ചാണ് പ്രിയദർശൻ പറയുന്നത്.
സംവിധായകൻ പ്രിയദർശന്റെ വാക്കുകൾ ഇങ്ങനെ…രേവതിയുടെ കഥാപാത്രം വഴക്ക് കൂടി ജഗതി അവതരിപ്പിക്കുന്ന കഥാപാത്രം നിശ്ചലിനെ കല്ലെറിയുന്ന ദൃശ്യമുണ്ട്.
കല്ലെറിയുന്ന സമയത്ത് ജഗതിയുടെ തൊട്ടു പിന്നില്‍ ഒരു കണ്ണാടി ഉണ്ടായിരുന്നു. രേവതി കല്ലെറിഞ്ഞപ്പോള്‍ കണ്ണാടി പൊട്ടി ജഗതിയുടെ ശരീരത്തില്‍ കുത്തിക്കയറി.
എന്നാല്‍ ജഗതി ടേക്ക് എടുത്ത് അവസാനിപ്പിക്കുന്നത് വരെ ശരീരത്തില്‍ ചില്ലു കൊണ്ട വിവരം പറഞ്ഞില്ല.
വേദന കടിച്ചുപിടിച്ച് ആ രംഗം ഭംഗിയായി അഭിനയിച്ചു തീര്‍ത്തു. അത്രയ്ക്ക് അര്‍പ്പണ ബോധമായിരുന്നു ജഗതിക്ക് സിനിമയോട് ഉണ്ടായിരുന്നത്-പ്രിയദര്ശന് പറഞ്ഞു.
കിലുക്കത്തിന്റെ വിജയത്തിൽ പ്രധാനമായത് മോഹൻലാലും ജഗതിയും തമ്മിലുളള കെമിസ്ട്രി ആണ്. മനസികാസ്വാസ്ഥ്യമുള്ള കഥാപാത്രത്തെ മനോഹരമാക്കിയ രേവതിയുടെ പ്രകടനവും എടുത്ത് പറയേണ്ടതാണ്.
തിലകൻ, മുരളി, വേണു നാഗവള്ളി, ജഗതി തുടങ്ങിയ അതുല്യ പ്രതിഭകൾ ഇല്ലാത്തതുകൊണ്ട് കിലുക്കം പോലൊരു ചിത്രം എടുക്കാനുള്ള ധൈര്യം ഇനിയില്ലെന്നും പ്രിയദർശൻ അഭിമുഖത്തിൽ പറഞ്ഞു.
1991 ഓഗസ്റ്റ് 15 നാണ് കിലുക്കം റിലീസ് ചെയ്യുന്നത്. സംവിധായകൻ പ്രിയദർശന്റെ കഥയ്ക്ക് സംഭാഷണം ഒരുക്കിയത് വേണു നാഗവള്ളിയാണ്.
മോഹൻലാലിനും ജഗതിക്കൊപ്പം രേവതി , തിലകൻ, ഇന്നസെന്റ്, ദേവൻ തുടങ്ങിയവരാണ് പ്രധാന കഥപാത്രങ്ങളായി എത്തിയത്.
-പിജി