ജീവിതത്തില്‍ ആദ്യമായി ജനങ്ങളോടു മാപ്പു പറഞ്ഞ് കിം ജോങ് ഉന്‍. ബ്രിട്ടിഷ് മാധ്യമമായ ദി ഗാര്‍ഡിയനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രസംഗത്തിനിടെ കണ്ണട മാറ്റി കണ്ണീര് തുടയ്ക്കുകയും ചെയ്തു കിമ്മെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭരണകക്ഷി പാര്‍ട്ടിയുടെ 75ാം ദിനാഘോഷ വേളയിലായിരുന്നു വികാരഭരിതനായി കിമ്മിനെ കണ്ടത്. കോവിഡ് മഹാമാരിക്കാലത്ത് ജനങ്ങള്‍ക്കൊപ്പം നില്ക്കാന് കഴിയാതെ വന്നതിനാണ് മാപ്പ് പറഞ്ഞത്.
രാജ്യത്തെ മുന്നോട്ടു നയിക്കാനുള്ള സുപ്രധാന ഉത്തരവാദിത്തമാണ് തന്നില്‍ നിക്ഷിപ്തമായിരിക്കുന്നതെന്നും ജനങ്ങളെ ബുദ്ധിമുട്ടില്‍നിന്നു കരകയറ്റാന്‍ തന്റെ ശ്രമങ്ങള്‍ പര്യാപ്തമായിട്ടില്ലെന്നും കിം പറഞ്ഞു. തന്റെ പൂര്വപിതാമഹന്മാര് രാജ്യത്തിനു ചെയ്ത മഹത്തായ കാര്യങ്ങളുടെ പൈതൃകം കിം ഊന്നിപ്പറയുകയും ചെയ്തു.