വാഷിംഗ്ടൺ ഡിസി: ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ, യുഎസ് പ്രസിഡന്റ് ട്രംപിനു കൊടുത്തയച്ച കത്ത് വലുപ്പംകൊണ്ടു ശ്രദ്ധേയമായി.
അമേരിക്കൻ നേതൃത്വവുമായി ചർച്ചയ്ക്കെത്തിയ ഉത്തരകൊറിയൻ പ്രതിനിധി കിം യോംഗ് ചോൾ ആണ് കത്ത് ട്രംപിനു കൈമാറിയത്. കത്ത് അടങ്ങിയ കവറിന് അസാധാരണമായ വലുപ്പമുണ്ട്. കത്തു താൻ വായിച്ചില്ലെന്നാണു ട്രംപ് മാധ്യമപ്രവർത്തകരോടു പറഞ്ഞത്.
അതേസമയം, സോഷ്യൽ മീഡയയിൽ കത്തിന്റെ ചിത്രം വൈറലായി. കത്ത് വലുതായതാണോ അതോ ട്രംപിന്റെ കൈകൾ ചെറുതായതാണോ എന്ന് ഒരാൾ ചോദിച്ചു. ഈ കത്തിനു ട്രംപ് അയയ്ക്കുന്ന മറുപടിക്കു ഫുട്ബോൾ ഗ്രൗണ്ടിന്റെ വലിപ്പമുണ്ടാകുമെന്ന് മറ്റൊരാൾ പരിഹസിച്ചു.