സിംഗപ്പൂർ സിറ്റി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ചരിത്ര കൂടിക്കാഴ്ചയ്ക്കായി ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ സിംഗപ്പൂരിലെത്തിയത് സഞ്ചരിക്കുന്ന ടോയ്ലറ്റുമായി.
വിദേശരാജ്യങ്ങളിലെ ചാരസംഘടനകൾ തന്റെ ആരോഗ്യ വിവരങ്ങൾ ശേഖരിക്കാതിരിക്കുന്നതിനാണ് സഞ്ചരിക്കുന്ന ടോയ്ലറ്റുമായി കിം എത്തിയതെന്ന് ദക്ഷിണ കൊറിയൻ മാധ്യമം റിപ്പോർട്ട് ചെയ്തു.
ഞായറാഴ്ച ചൈനീസ് പ്രധാനമന്ത്രി ലി കെചിയാംഗിന്റെ സ്വകാര്യ ജറ്റ് വിമാനത്തിലാണു കിം സിംഗപ്പൂരിലെത്തിയത്. സെന്റ് റീജിസ് ഹോട്ടലിലാണ് കിം തങ്ങുന്നത്. ട്രംപ് ഷാംഗ്രില ഹോട്ടലിലും. ഇതിനുമുന്പ് കിം രണ്ടുതവണമാത്രമാണ് വിദേശയാത്ര നടത്തിയിട്ടുള്ളത്. രണ്ടും പ്രത്യേക ട്രെയിനിൽ ബെയ്ജിംഗിലേക്കായിരുന്നു.