ഉത്തരകൊറിയൻ സ്ഥാപകനും കിം ജോംഗ് ഉന്നിന്റെ മുത്തച്ഛനുമായ കിം ഇൽ സുംഗ് ആണ് ദീർഘദൂര യാത്രകൾക്കു ബുള്ളറ്റ് പ്രൂഫ് ട്രെയിനുകൾ ഉപയോഗിക്കുന്ന പാരന്പര്യം തുടങ്ങിയത്. വിയറ്റ്നാമിലും കിഴക്കൻ യൂറോപ്പിലും അദ്ദേഹം പര്യടനം നടത്തിയതു കവചിത ട്രെയിനിലായിരുന്നു.
സാധ്യമായ എല്ലാവിധ സുരക്ഷകളും ഒരുക്കിയിട്ടുള്ള ട്രെയിനിനു ഭാരം കൂടുതലാണ്. മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിലേ സഞ്ചരിക്കൂ.
വലിയൊരുസംഘം സൈനികർ ട്രെയിനിനു സുരക്ഷ നല്കും. ട്രാക്കും സ്റ്റേഷനുകളുമെല്ലാം അവർ പരിശോധിക്കും. ട്രെയിനിനുള്ളിൽ ആഡംബരത്തിന് ഒരു കുറവവുമില്ലെന്നാണു പറയുന്നത്. ഏതു തരത്തിലുള്ള ഭക്ഷണവും ലഭിക്കുമത്രേ.
കിമ്മിന്റെ പിതാവ് കിം ജോംഗ് ഇല്ലിനു വിമാനത്തിൽ പറക്കാൻ ഭയമായിരുന്നതിനാൽ രാജ്യത്തിനു പുറത്തേക്കുള്ള യാത്രകളെല്ലാം ട്രെയിനിലായിരുന്നു. എന്നാൽ, കിം ജോംഗ് ഉന്നിന് ഇത്തരം ഭയമില്ല. അദ്ദേഹം തന്റെ റഷ്യൻ നിർമിത ജെറ്റ് വിമാനത്തിൽ പലതവണ പറന്നിട്ടുണ്ട്.