ശരീരത്തിന്റെ വണ്ണത്തെക്കുറിച്ച് പലർക്കും പല അഭിപ്രായങ്ങളാണ്. “നല്ല തടി’എന്നാണ് പറയാറുള്ളതെങ്കിലും പലർക്കും അത് അത്ര നല്ലതായിട്ടല്ല തോന്നാറുള്ളത്. സിനിമ താരങ്ങൾ ശരീര ഭാരം കുറയ്ക്കുന്നത് വാർത്തകളിൽ ഇടം തേടാറുമുണ്ട്.
68 കിലോഗ്രാമിൽ നിന്ന് 52 കിലോഗ്രാമിലേക്ക് റിമി ടോമി മാറിയത് കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. അമിത വണ്ണം പല ശരീരിക പ്രശ്നങ്ങളും സൃഷ്ടിക്കാറുണ്ട്.
എന്നാൽ കിം യാപ്പ് എന്ന യുവതിക്ക് അമിത വണ്ണം നൽകിയത് മറ്റൊരു പ്രശ്നമാണ്. ഒരു അവധിക്കാലത്ത് ഗ്രീസിലെ ബീച്ചിൽ പോയതായിരുന്നു കിം. അവിടെവച്ച് കിമ്മിന്റെ ഒരു ഫോട്ടോയുമെടുത്തു.
ഫോട്ടോയിലെ കിമ്മിനെ കണ്ടതോടെ അവളുടെ കാമുകൻ ഗുഡ്ബൈ പറഞ്ഞ് പോയി! 114 കിലോയായിരുന്നു കിമ്മിന്റെ ഭാരം. കാമുകൻ പോയതോടെ കിം ഒരു തീരുമാനമെടുത്തു- വണ്ണം കുറയ്ക്കുക.
ഇതോടെ ഭക്ഷണ ക്രമത്തിൽ കാര്യമായ മാറ്റം വരുത്തി. ഷെയ്ക്കുകളും കലോറി കുറഞ്ഞ ഭക്ഷണവും ഉപയോഗിക്കാൻ തുടങ്ങി. വെറും ആറുമാസംകൊണ്ട് 50 കിലോയിലെത്തി കിം!.
വണ്ണം കുറച്ച് ഒരു വർഷത്തിനു ശേഷം കിമ്മിന്റെ വിവാഹവും നടന്നു. ഇപ്പോൾ 18 മാസം പ്രായമുള്ള കുട്ടിയുണ്ട് ഇവർക്ക്. ഇപ്പോള്‍ ജീവിതം സന്തോഷകരമാണെന്ന് കിം പറയുന്നു. ഒരു ജോലിയുണ്ട്. മാത്രമല്ല ഒരു ഡയറ്റ് കാര്യങ്ങളിൽ വേണ്ട ഉപദേശം കൊടുക്കുന്നയാൾ കൂടിയാ ഇപ്പോൾ കിം.
തന്റെ ജീവിതം മാറ്റി മറിച്ച ആ ബീച്ച് ഫോട്ടോ ഇപ്പോഴും കിം സൂക്ഷിച്ച് വച്ചിട്ടുണ്ട്. അതിനൊരു കാരണവുമുണ്ട്. എന്തും സാധ്യമാണെന്ന് മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കാനുള്ള തെളിവാണിതെന്നാണ് കിം പറയുന്നത്.