ഫ്രഞ്ച് ബുള്‍ഡോഗ് ഇനത്തില്‍പ്പെട്ട കിംഗ് എന്ന നായ ഉടമസ്ഥന്റെ വീട്ടിലങ്ങനെ രാജാവായി വാഴുകയായിരുന്നു.
ഒരു ദിവസം സ്വീകരണ മുറിയിലെത്തി നോക്കുമ്പോള്‍ തന്നെപ്പോലൊരുത്തന് ആ മുറിയിലിരിക്കുന്നു. അതോടെ കിംഗ് ആകെ പരിഭ്രാന്തനായി.
തനിക്ക് പകരം മറ്റൊരാളോ? തന്റെ സ്ഥാനം കൈയടക്കാന്‍ വന്നവനാണോ? കിംഗിന് സംശയങ്ങള്‍ നിരവധി.
പിന്നെ ഒന്നും നോക്കിയില്ല. അധികപ്പറ്റായി വീട്ടിലെത്തിയിരിക്കുന്നവനെതിരെ കുരച്ചു കൊണ്ട് കിംഗ് എത്തി.അതിനെ ഉപദ്രവിക്കാനും തുടങ്ങി.
എതിരാളിയാകട്ടെ അനങ്ങാതെ ഇരുന്നിടത്ത്തന്നെയിരുന്നു. കാരണം അതൊരു പ്രതിമയായിരുന്നു. എന്തായാലും ഈ വീഡിയോയും കിംഗും ഹിറ്റായിരിക്കുകയാണ്.
ആയിരകണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടതും കമന്റ് ചെയ്തതും. നിനക്കെന്താ ഈ വീട്ടില്‍ കാര്യമെന്നാണ് ഇവന് ചോദിക്കുന്നതെന്നാണ് പലരും കമന്റ് ചെയ്തത്.