കിം കുടുംബത്തിന്‍റെ പ്രതിച്ഛായ രൂപപ്പെടുത്തിയ കിം കി നാം അന്തരിച്ചു

പ്യോ​ഗ്യാം​ഗ്: പ​തി​റ്റാ​ണ്ടു​ക​ളാ​യി ഉ​ത്ത​ര​കൊ​റി​യ ഭ​രി​ക്കു​ന്ന കിം ​കു​ടും​ബ​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നു നേ​തൃ​ത്വം ന​ല്കി​യ മു​ൻ പ്രൊ​പ്പ​ഗാ​ന്‍റ മ​ന്ത്രി കിം ​കി നാം (94) ​അ​ന്ത​രി​ച്ചു.

വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളാ​ലാ​യി​രു​ന്നു അ​ന്ത്യ​മെ​ന്ന് ഉ​ത്ത​ര​കൊ​റി​യ​ൻ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന സം​സ്ക്കാ​ര​ചട​ങ്ങി​ൽ ഉ​ത്ത​ര​കൊ​റി​യ​ൻ ഭ​ര​ണാ​ധി​കാ​രി കിം ​ജോം​ഗ് ഉ​ന്നും പ​ങ്കെ​ടു​ത്തു.

കി​മ്മി​ന്‍റെ പി​താ​വ് കിം ​ജോം​ഗ് ഇ​ൽ, ഉ​ത്ത​ര​കൊ​റി​യ​ൻ സ്ഥാ​പ​ക ഭ​ര​ണാ​ധി​കാ​രി​യും കി​മ്മി​ന്‍റെ മു​ത്ത​ച്ഛ​നു​മാ​യ കിം ​ഇ​ൽ സും​ഗ് എ​ന്നി​വ​രു​ടെ പ​രി​വേ​ഷം ജ​ന​ങ്ങ​ളി​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​തി​ൽ കിം ​കി നാം ​പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്.

കി​മ്മി​ന്‍റെ പി​താ​വി​ന്‍റെ കാ​ല​ത്ത് 1966ൽ ​പ്രൊ​പ്പ​ഗാ​ന്‍റ വി​ഭാ​ഗ​ത്തി​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റാ​യി​ട്ടാ​ണ് ജോ​ലി തു​ട​ങ്ങു​ന്ന​ത്. കി​മ്മി​ന്‍റെ പി​താ​വു​മാ​യി വ​ള​രെ അ​ടു​പ്പം പു​ല​ർ​ത്തി​യി​രു​ന്ന അ​ദ്ദേ​ഹം വൈ​കാ​തെ രാ​ജ്യ​ത്തി​ന്‍റെ മു​ഖ​പ​ത്ര​മാ​യ റോ​ഡോം​ഗ് സി​ൻ​മു​ണി​ന്‍റെ മേ​ധാ​വി​യാ​യി.

ഉ​ത്ത​ര​കൊ​റി​യ​യ്ക്ക് അ​ക​ത്തേ​ക്കും പു​റ​ത്തേ​ക്കും വി​വ​ര​ങ്ങ​ൾ പ്ര​വ​ഹി​ക്കു​ന്ന​ത് കിം ​കി നാം ​നി​യ​ന്ത്രി​ച്ചി​രു​ന്നു. ദ​ക്ഷി​ണ​കൊ​റി​യ​യി​ലെ​യും പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളി​ലെ​യും സി​നി​മ​ക​ളും സം​ഗീ​ത​വും നി​രോ​ധി​ച്ചു. 2010ലാ​ണു വി​ര​മി​ച്ച​ത്.

Related posts

Leave a Comment