പ്യോംഗ്യാംഗ്: ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ മെലിഞ്ഞു. കൊറിയ വർക്കേഴ്സ് പാർട്ടി സെൻട്രൽ കമ്മിറ്റിയുടെ പ്ലീനറി യോഗത്തിൽ എത്തിയപ്പോഴാണ് പുതിയ രൂപത്തിലും ഭാവത്തിലും കിം ശ്രദ്ധ പിടിച്ചുപറ്റിയത്.
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഉത്തരകൊറിയൻ നേതാവിന് കുറഞ്ഞത് 20 കിലോഗ്രാം കുറഞ്ഞതായാണ് സൂചനകൾ. കിമ്മിന്റെ ചിന്തകൾ കനത്തതായും ചില വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, കിമ്മിന്റെ ആരോഗ്യത്തെ കുറിച്ചും ഊഹാപോഹങ്ങളും പരക്കുന്നുണ്ട്. അദ്ദേഹത്തിന് ഹൃദ്രോഗമുണ്ടെന്നും ഇതാണ് പൊതുരംഗത്തുള്ള പ്രത്യക്ഷപെടൽ കുറയുന്നതെന്നുമാണ് പ്രചാരണം.