വാഷിംഗ്ടണ്‍ ഡിസി: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന് സൗഖ്യം ആശംസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കിം ജോംഗിന്റെ ആരോഗ്യം ഗുരുതരാവസ്ഥയിലാണെന്ന് വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് ട്രംപിന്റെ പരാമര്‍ശം.
വൈറ്റ്ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. വാര്‍ത്തയില്‍ പറയുന്നത് പോലെയുള്ള അവസ്ഥയിലാണ് അദ്ദേഹമെങ്കില്‍ അത് അതീവ ഗുരുതരമായ അവസ്ഥയാണ്. വാര്‍ത്ത സത്യമാണോ അല്ലയോ എന്ന് എനിക്ക് അറിയില്ല.
അദ്ദേഹം സുഖമായിരിക്കുമെന്ന് കരുതുന്നു. കിമ്മിന്റെ സുഖവിവരം നേരിട്ട് തിരക്കും. കിമ്മിന് സൗഖ്യം നേരുന്നു എന്ന് മാത്രമാണ് എനിക്ക് ഇപ്പോള്‍ പറയാനാകുകയെന്നും ട്രംപ് പറഞ്ഞു.
ശസ്ത്രക്രിയക്ക് വിധേനായ കിംഗ് ജോംഗ് ഉന്നിന് മസ്തിഷ്ക്ക മരണം സംഭവിച്ചുവെന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ ഈ വാര്‍ത്തയ്ക്ക് സ്ഥിരീകരണമില്ല.
എന്നാൽ ഏപ്രിൽ 12ന് ഒരു എയർബേസ് കിം സന്ദർശിച്ചെന്നും യുദ്ധവിമാനങ്ങളുടെ പരിശീലനം നിരീക്ഷിച്ചെന്നും ഔദ്യോഗിക മാധ്യമം പറയുന്നു.