
വെഞ്ഞാറമൂട് : വെള്ളം കോരുന്നതിനിടെ കിണറ്റിലകപ്പെട്ട മദ്ധ്യവയസ്കനെ ഫയർ ഫോഴ്സ് എത്തി രക്ഷപ്പെടുത്തി. .നഗരൂർ പഞ്ചായത്തിൽ വെള്ളല്ലൂർ ചെറുകര പൊയ്കയിൽ ശശിമന്ദിരത്തിൽ ശശി (55) ആണ് മുപ്പത് അടിയോളം താഴ്ചയും പത്ത് അടിയോളം വെള്ളവുമുള്ള കിണറ്റിൽ കഴിഞ്ഞ ദിവസം അകപ്പെട്ടത്.
തുടർന്ന് നാട്ടുകാരും ബന്ധുക്കളും ആറ്റിങ്ങൽ ഫയർ ആൻഡ് റസ്ക്യൂ നിലയത്തിൽ അറിയിക്കുകയും സ്റ്റേഷൻ ഓഫീസർ ജിഷാദിന്റെ നേതൃത്വത്തിൽ അസിസ്റ്റൻഡ് സ്റ്റേഷൻ ഓഫീസർമാരായ മനോഹരൻപിള്ള,
സജിത് ലാൽ, സുരേഷ് ,സി.ആർ. ചന്ദ്രമോഹൻ, രജീഷ്, ശ്രീരൂപ്, ബിനു, സുമിത്, സുരേഷ് എന്നിവർ ചേർന്ന് ശശിയെ രക്ഷപ്പെടുത്തി. ഫയർഫോഴ്സ് ആമ്പുലൻസിൽ കേശവപുരം ആശുപത്രിയിലെത്തിച്ചു.